സിഗരറ്റ് വലിക്കാത്തവർക്കും ചുണ്ട് കറുക്കും; പിന്നിലെ കാരണം അറിയാമോ?

സമകാലിക മലയാളം ഡെസ്ക്

ചുണ്ട് ഒന്ന് ഇരുണ്ട് പോയാൽ മിക്ക ആളുകളും കേൾക്കുന്ന ഒന്നാണ് "നല്ല വലിയാണല്ലേ ?" എന്ന്

പ്രതീകാത്മക ചിത്രം | AI Generated

എന്നാൽ സി​ഗരിറ്റ് വലിച്ചാൽ മാത്രമല്ല ചുണ്ടുകൾ കറക്കുന്നത് അതിന് പിന്നിൽ വേറേയും കാരണങ്ങൾ ഉണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ചുണ്ട് ഇരുണ്ടു പോകാനുള്ള ചില പൊതു കാരണങ്ങൾ നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

സ്ഥിരമായി വെയിൽ കൊള്ളുന്നത്

ചുണ്ടുകൾക്ക് പ്രകൃതിദത്തമായി മെലാനിനോ സൂര്യനെ ചെറുക്കാനുള്ള കവചമോ ഇല്ല. അതിനാൽ തന്നെ സ്ഥിരമായി വെയിൽ കൊള്ളുന്നത്, അൾട്രാ വയലറ്റ് രശ്മികൾ ഏൽക്കുന്നതൊക്കെ ചുണ്ടുകളിൽ കറുത്ത പാടുകളും കരുവാളിപ്പും ഉണ്ടാക്കും.

പ്രതീകാത്മക ചിത്രം | Pinterest

നിർജ്ജലീകരണം

ആവശ്യത്തിന് വെള്ളം കുടിക്കാത്തതും ചുണ്ടുകളിൽ ഈർപ്പം നിലനിർത്തുന്ന തരം വസ്തുക്കൾ പുരട്ടാത്തതും ഒക്കെ ചുണ്ടിനെ ഇരുണ്ടതാക്കും.

പ്രതീകാത്മക ചിത്രം | Pinterest

മോശം ശീലങ്ങൾ

പുകവലി, സ്ഥിരമായുള്ള ചായ/കാപ്പി കുടി, അമിതമായി കൃത്രിമ മധുരപലഹാരങ്ങൾ കഴിക്കുക ഒക്കെ ചുണ്ടിന്റെ നിറത്തിനു മങ്ങൽ ഏൽപ്പിക്കും.

പ്രതീകാത്മക ചിത്രം | Pinterest

സ്ഥിരമായ സംരക്ഷണ രീതിയില്ലാത്തത്

ചുണ്ടുകളെ പരിപാലിക്കുന്ന സ്ഥിരമായൊരു രീതിയില്ലെങ്കിലും വൃത്തിയാക്കൽ കൃത്യമല്ലെങ്കിലും മൃതകോശങ്ങളും മെയ്ക്കപ്പിന്റെ അംശവും ഒക്കെ അടിഞ്ഞ് ചുണ്ടുകൾ നിറം കെടാം.

പ്രതീകാത്മക ചിത്രം | Pinterest

ജനിതക മാറ്റവും ഹോർമോൺ വ്യതിയാനും കൊണ്ടും

ചിലയാളുകൾക്ക് സ്ഥിരമായി ഇരുണ്ട ചുണ്ടുകളാണ്. അതിനു പിന്നിൽ ജനിതകപരമായ വ്യത്യാസങ്ങളും ഹോർമോണിൽ വരുന്ന ഏറ്റക്കുറവുകളുമാകാം.

Pigmented lips | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File