സമകാലിക മലയാളം ഡെസ്ക്
മഴക്കാലം തുടങ്ങുമ്പോൾ ചിറകുകൾ വിടർത്തി മനോഹരമായി നൃത്തം ചെയ്യുന്ന മയിലുകളെ നമ്മൾ കണ്ടിട്ടുണ്ടാകും.
ഈ കാഴ്ച പ്രകൃതിയിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിൽ ഒന്നാണ്.
എന്നാൽ, മഴ പെയ്യുന്നതുകൊണ്ടുമാത്രമാണോ മയിലുകൾ നൃത്തം ചെയ്യുന്നത്? അതോ അതിന് പിന്നിൽ ശാസ്ത്രീയമായ മറ്റെന്തെങ്കിലും കാരണമുണ്ടോ? അറിയാം.
മയിൽ നൃത്തവും മഴയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പല കഥകളുണ്ട്. എന്നാൽ കഥകൾ പോലെയല്ല കാര്യങ്ങൾ.
പ്രത്യുല്‍പാദനം, കാലാവസ്ഥ, അതിജീവനം തുടങ്ങിയ കാര്യങ്ങളാണ് അതിന് പിന്നിൽ.
മയിലുകളുടെ ജീവിതചക്രത്തില്‍ മഴക്കാലം ഏറെ പ്രാധാന്യമുള്ള സമയമാണ്. മഴക്കാലമാണ് മയിലുകളുടെ പ്രജനന കാലം.
ഇണകളെ ആകര്‍ഷിക്കാനാണ് മയിലുകള്‍ പീലിവിടര്‍ത്തിയാടുന്നത്. അതാണ് മഴക്കാലത്ത് മയൂര നടനങ്ങൾ കൂടുതൽ കാണുന്നത്.
ഇണചേരലിന് മുന്നോടിയായി തന്റെ ഇണയെ ആകർഷിക്കാനാണ് ആൺ മയിലുകൾ പീലിവിരിച്ച് മനോഹര നൃത്തം നടത്തുന്നത്.
ആണ്‍ മയില്‍ തൂവലുകള്‍ വിടര്‍ത്തുമ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ അതിന്റെ ശാരീരികക്ഷമത, ശക്തി, ജനിതക ഗുണം എന്നിവ പ്രകടിപ്പിക്കുന്നു.
പെണ്‍ മയിലുകളെ ആകർഷിക്കാൻ ഈ ഗുണങ്ങൾ ഏറെ സഹായിക്കും.
അതുപോലെ തന്നെ ഉഷ്ണപക്ഷികളായ മയിലുകൾക്ക് മഴക്കാലം ശാരീരികമായി ഏറെ ആശ്വാസം ലഭിക്കുന്ന സമയമാണ്.
കടുത്ത ചൂടിനുശേഷം തണുത്ത കാലാവസ്ഥ എത്തുന്നതോടെ മയിലുകൾ ഏറെ ഉർജസ്വലരാകുന്നു.
പ്രാണികള്‍, മണ്ണിരകള്‍, വിത്തുകള്‍, ചെറുജീവികള്‍ എന്നിവ മഴക്കാലത്ത് സമൃദ്ധമാകുന്നതോടെ മയിലുകളുടെ ഭക്ഷണ ലഭ്യതയും വർധിക്കുന്നു.
കാലാവസ്ഥയും, ഭക്ഷണവും ഉൾപ്പെടെ സമൃദ്ധമാകുന്ന മഴക്കാലം മയിലുകളുടെ ഇണചേരൽക്കാലം കൂടിയാകുന്നതോടെ അവയ്ക്ക മനോഹാരിതയേറും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates