ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

സമകാലിക മലയാളം ഡെസ്ക്

വൃത്തിയായി കാണുന്ന ഗ്ലാസിൽ നിന്ന് അസഹ്യമായ മണം വരുന്നത് പലർക്കും അനുഭവമുള്ള കാര്യമാണ്.

Glass | Pinterest

പലരും ഇത് ഗ്ലാസ് അഴുക്കായതിനാലാണെന്ന് കരുതുകയാണ് പതിവ്.

Glass | Pinterest

ഗ്ലാസിൽ ദുര്‍ഗന്ധം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളും അത് ഒഴിവാക്കാനുള്ള വഴികളും അറിയാം.

Glass | Pinterest

ഗ്ലാസ് കഴുകി കമഴ്ത്തി വയ്ക്കുമ്പോൾ അതിനുള്ളിൽ തിങ്ങിനിൽക്കുന്ന മോശം വായു കാരണമാണ് ഇത്തരത്തിൽ ​ദുർ​ഗന്ധമുണ്ടാകുന്നത്.

Glass | Pinterest

ഉപയോഗ ശേഷം കഴുകിയ ഗ്ലാസ് തലകീഴായി വയ്ക്കുമ്പോൾ ഈർപ്പം നിറഞ്ഞ വായു മണിക്കൂറോളം കെട്ടിനിൽക്കുന്നു. ഇത് ഗ്ലാസുകളിൽ ബാക്ടീരിയകൾ പെരുകാൻ സാധ്യതയേറെയാണ്.

Glass | Pinterest

അങ്ങനെയുണ്ടാകുന്ന ബാക്ടീരിയകളാണ് സൽഫർ സംയുക്തകളെ ഉൽപ്പാദിപ്പിക്കുന്നത്. അതാണ് ചീഞ്ഞ മുട്ടയുടെ ഗന്ധമുണ്ടാക്കുന്നത്.

Glass | Pinterest

​ഗ്ലാസിൽ ഉണ്ടാകുന്ന ഈ ബാക്ടീരിയകൾ ആരോ​ഗ്യത്തെ ബാധിക്കാം. ​

Glass | Pinterest

ഇതിന് പുറമെ മോശമായ ഡിഷ്‌വാഷറുകൾ ഉപയോഗിക്കുന്നതും മലിനമായ വെള്ളത്തിൽ കഴുകുന്നതും കാരണമാണ്.

Dish wash | Pinterest

കുറച്ച് ബേക്കിങ് സോഡ ഉപയോ​ഗിച്ച് കഴുകിയാൽ ഈ മണം ഇല്ലാതാക്കാം.കൂടാതെ ​ഗ്ലാസ് കഴുകുമ്പോൾ ചൂടുവെള്ളം ഉപയോ​ഗിക്കുക.

Baking soda | Pinterest

നാരങ്ങ നീരും ഉപ്പും ചേർത്ത് ഗ്ലാസിന്റെ അകത്ത് തേച്ച് കുറച്ച് നേരം വെച്ച ശേഷം കഴുകാം. ഫ്രഷ് മണവും ലഭിക്കും.

Lemon juice and salt | Pinterest

കഴുകിയ ശേഷം ഗ്ലാസ് നന്നായി ഉണക്കുക. .

Glass | Pinterest

വൃത്തിയാക്കിയ പാത്രങ്ങൾ മലിനമായ സ്ഥലത്ത് ശേഖരിച്ചുവയ്ക്കാതിരിക്കുക

Glass | Pinterest

ഗ്ലാസുകൾ തലകീഴായി വയ്ക്കുമ്പോൾ അവയിൽ വായുസഞ്ചാരും ഉണ്ടാകുന്നുവെന്ന് ഉറപ്പാക്കുകയാണ് പ്രധാനം.

Glass | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File