കണ്ണുകൾ തുടിക്കുന്നതിനു പിന്നിൽ?

സമകാലിക മലയാളം ഡെസ്ക്

കണ്ണ് തുടിക്കുന്നത് മിക്കവാറും എല്ലാവർക്കും എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുള്ള ഒന്നാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഇങ്ങനെ കണ്ണ് തുടിക്കുന്നതിന്റെ കാരണം എന്താണെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ?

പ്രതീകാത്മക ചിത്രം | Pinterest

വൈദ്യശാസ്ത്രപരമായി ഇതിന് കൃത്യമായ കാരണങ്ങളുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

'മയോക്യമിയ' (Myokymia) എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ പേശികളുടെ അനിയന്ത്രിതമായ ചുരുങ്ങൽ മൂലമാണ് സംഭവിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

സാധാരണഗതിയിൽ ഇത് പേടിക്കാനൊന്നുമില്ലാത്ത കാര്യമാണെങ്കിലും, അപൂർവ്വം ചില സാഹചര്യങ്ങളിൽ ഇത് ശ്രദ്ധിക്കേണ്ട ഒന്നാണ്.

പ്രതീകാത്മക ചിത്രം | Pinterest

കണ്ണ് തുടിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ ജീവിതശൈലിയുമായി ബന്ധപ്പെട്ടതാണ്.

പ്രതീകാത്മക ചിത്രം | Pinterest

അമിതമായ മാനസിക സമ്മർദം, ഉറക്കമില്ലായ്മ, കണ്ണിനുണ്ടാകുന്ന ആയാസം എന്നിവയാണ് ഇതിൽ പ്രധാനം. ദീർഘനേരം കമ്പ്യൂട്ടറിലോ മൊബൈലിലോ നോക്കിയിരിക്കുന്നവർക്കും ശരിയായ ഉറക്കം ലഭിക്കാത്തവർക്കും കണ്ണ് തുടിക്കുന്നത് പതിവാണ്.

പ്രതീകാത്മക ചിത്രം | Pinterest

ശരീരത്തിൽ ജലാംശം കുറയുന്നതും കഫീൻ അടങ്ങിയ പാനീയങ്ങളുടെ അമിത ഉപയോഗവും പേശികളെ ഉത്തേജിപ്പിക്കുകയും കണ്ണിന് ചുറ്റുമുള്ള ചെറിയ പേശികൾ തുടിക്കാൻ കാരണമാകുന്നു.

Coffee | Pinterest

പോഷകാഹാരക്കുറവും കണ്ണ് തുടിക്കലിന് പിന്നിലുണ്ടാകാം. പ്രത്യേകിച്ച് മഗ്‌നീഷ്യം, പൊട്ടാസ്യം അല്ലെങ്കിൽ കാൽസ്യം എന്നിവയുടെ കുറവ് പേശികളുടെ പ്രവർത്തനത്തെ ബാധിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

കണ്ണിലെ വരൾച്ചയാണ് മറ്റൊരു പ്രധാന കാരണം. പ്രായമായവരിലും ദീർഘനേരം എസി മുറികളിലിരുന്ന് ജോലി ചെയ്യുന്നവരിലും കണ്ണുനീരിന്റെ അളവ് കുറയുന്നത് മൂലം കണ്ണ് തുടിച്ചേക്കാം. കൂടാതെ, നേത്രപടലത്തിലെ അലർജി മൂലമുണ്ടാകുന്ന അസ്വസ്ഥതകളും ഇതിലേക്ക് നയിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ തുടർച്ചയായ കണ്ണ് തുടിപ്പ് ചിലപ്പോൾ ഗൗരവകരമായ നാഡീസംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണമാകാം. മുഖത്തെ പേശികളെ നിയന്ത്രിക്കുന്ന നാഡികൾക്കുണ്ടാകുന്ന തകരാറുകൾ ഇതിന് കാരണമാകാം.

പ്രതീകാത്മക ചിത്രം | Pinterest

കണ്ണ് തുടിപ്പിനൊപ്പം കൺപോളകൾ പൂർണ്ണമായി അടഞ്ഞുപോകുകയോ, മുഖത്തിന്റെ മറ്റ് ഭാഗങ്ങൾ കൂടി തുടിക്കുകയോ, കണ്ണിന് ചുവപ്പോ നീർവീക്കമോ അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File