നല്ല ഉറക്കം വേണോ? എങ്കിൽ ശരിയായ പൊസിഷനിൽ കിടക്കണം

സമകാലിക മലയാളം ഡെസ്ക്

നല്ല ഉറക്കം ആരോ​ഗ്യത്തിന് വളരെ പ്രധാനമാണ്.

sleep | Pexels

ഉറങ്ങുമ്പോൾ പൊസിഷൻ ശ്രദ്ധിക്കേണ്ടതും വളരെ പ്രധാനമാണ്.

The right position for good sleep

ശരിയായ പൊസിഷനിൽ ഉറങ്ങുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു.

Sleeping | Pinterest

എന്നാൽ തെറ്റായ പൊസിഷനിലാണ് നിങ്ങൾ ഉറങ്ങുന്നതെങ്കിൽ അത് പലവിധ ആരോ​ഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.

Sleeping | Pinterest

വലതുവശം ചരിഞ്ഞുള്ള ഉറക്കം

ഈ സ്ലീപ്പിങ് പൊസിഷൻ സ്ലീപ് അപ്നിയയും കൂർക്കംവലിയും കുറയ്ക്കാൻ സഹായിക്കും. വലതുവശം ചരിഞ്ഞു ഉറങ്ങുന്നത് ശ്വാസനാളം തുറക്കുകയും ശ്വസനം മെച്ചപ്പെടുത്തുകയും ചെയ്യും.

The right position for good sleep

ഇടതുവശം ചരിഞ്ഞുള്ള ഉറക്കം

ഇടതുവശം ചരിഞ്ഞു കിടന്നാണ് നിങ്ങൾ ഉറങ്ങാറുള്ളതെങ്കിൽ ഇത് ആസിഡ് റിഫ്ലക്സ് തടയാൻ സഹായിക്കും. ദഹനപ്രക്രിയ കൂടുതൽ എളുപ്പമാക്കാൻ ഇത് സഹായിക്കും.

The right position for good sleep

മലർന്ന് കിടന്നുള്ള ഉറക്കം

മലർന്ന് കിടന്നുറങ്ങുന്നത് നട്ടെല്ല്, കഴുത്ത്, തോളുകൾ എന്നിവയ്ക്ക് സ്വാഭാവിക വിന്യാസം നൽകുന്നു. രാവിലെ ഉണരുമ്പോൾ വേദന കുറയ്ക്കാൻ ഇത് സഹായിക്കും.

The right position for good sleep

കമിഴ്ന്ന് കിടന്നുള്ള ഉറക്കം

കമിഴ്ന്ന് കിടന്നുറങ്ങുന്നത് നെഞ്ചിന് കൂടുതൽ വികാസം നൽകുന്നു. എന്നാൽ കൂടുതൽ നേരം ഇങ്ങനെ ഉറങ്ങരുത്. കാരണം ഇത് നിങ്ങളു‌ടെ കഴുത്തിനും നട്ടെല്ലിനും സമ്മർദം ഉണ്ടാക്കുകയും ശ്വാസകോശ ശേഷിയെ ബാധിക്കുകയും ചെയ്യും

The right position for good sleep

​ഗർഭിണികൾ കിടക്കേണ്ടത്

ഗർഭിണികൾ ഇടതുവശം ചരിഞ്ഞു കിടന്നുറങ്ങുന്നതാണ് നല്ലത്. ഈ വശം ചരിഞ്ഞു ഉറങ്ങുന്നത് കുഞ്ഞിന് മികച്ച രക്തപ്രവാഹം നൽകാൻ സഹായിക്കും.

The right position for good sleep

ഇടത് വശം ആയാലും വലത് വശം ആയാലും ദീർഘനേരം ഒരേ വശത്തോട്ട് തന്നെ കിടക്കുന്നത് ചിലപ്പോൾ തോളിലും ഇടുപ്പിലും സമ്മർദ്ദം കൂട്ടുകയും വേദനയ്ക്ക് കാരണമാകുകയും ചെയ്യും.

sleeping | Meta AI Image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam