SREELAKSHMI P M & സമകാലിക മലയാളം ഡെസ്ക്
ദിവസവും പാത്രം കഴുകാൻ ഉപയോഗിക്കുന്ന ഡിഷ് വാഷ് സ്ക്രബർ വൃത്തിയില്ലെങ്കിൽ അത് തന്നെ ബാക്ടീരിയകളുടെ താവളമായി മാറാം.
സ്‌ക്രബറില്‍ ഭക്ഷണാവശിഷടങ്ങളും, കൊഴുപ്പും നനവും മൂലം ബാക്ടീരിയയും ഫംഗസും വളരാനുളള സാധ്യത വളരെ കൂടുതലാണ്.
എന്നാൽ ചില ലളിതമായ ശീലങ്ങൾ പിന്തുടർന്നാൽ സ്ക്രബർ കൂടുതൽ കാലം വൃത്തിയായി സൂക്ഷിക്കാനും അടുക്കളയുടെ ശുചിത്വം നിലനിർത്താനും കഴിയും.
സ്പോഞ്ച് സ്ക്രബറുകൾ ഓരോ രണ്ടാഴ്ച കൂടുമ്പോഴും മാറ്റുന്നതാണ് ഉചിതം.
അതുപോലെ സ്ക്രബറിൽ നിന്നും ദുർഗന്ധം വരുക, നിറം മങ്ങുക, പൊട്ടിപ്പോവുക, അല്ലെങ്കിൽ അഴുക്ക് പിടിക്കുകയാണെങ്കിൽ രണ്ടാഴ്ചയ്ക്ക് മുൻപേ മാറ്റണം.
സിങ്കിലെ നനവിലിരുന്ന് സ്‌ക്രബറുകളില്‍ ബാക്ടീരിയ വളരാനുളള സാധ്യത കൂടുതലാണ്. അതിനാല്‍ ഓരോ ഉപയോഗത്തിനുശേഷവും നന്നായി കഴുകി പിഴിഞ്ഞ് ഉണക്കി സൂക്ഷിക്കുക.
ആഴ്ചയിലൊരിക്കല്‍ സ്‌ക്രബര്‍ വെളളത്തില്‍ 5-7 മിനിറ്റു വരെ തിളപ്പിക്കുക. അണുക്കളെ നശിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണിത്.
ചൂടുവെളളത്തില്‍ ഉപ്പും വിനാഗിരിയും ചേര്‍ത്ത് സ്‌ക്രബര്‍ 15 മിനിറ്റോളം കുതിര്‍ത്തുവെച്ചാല്‍ അണുക്കളെ നശിപ്പിക്കുന്നതോടൊപ്പം ദുര്‍ഗന്ധവും അകറ്റാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates