ബ്രേക്ക്ഫാസ്റ്റ് കഴിക്കേണ്ട കൃത്യമായ സമയം എപ്പോൾ?

സമകാലിക മലയാളം ഡെസ്ക്

രാത്രിയിലെ വിശ്രമത്തിന് ശേഷം നമ്മുടെ ശരീരത്തിന് ഊർജം നൽകുന്നതാണ് പ്രഭാത ഭക്ഷണം.

പ്രതീകാത്മക ചിത്രം | AI Generated

എന്നാൽ പ്രഭാത ഭക്ഷണം എപ്പോൾ കഴിക്കുന്നു, എന്ത് കഴിക്കുന്നു എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്.

പ്രതീകാത്മക ചിത്രം | AI Generated

പ്രഭാത ഭക്ഷണം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം എപ്പോഴാണ് എന്ന് അറിയാമോ?

Appam and egg curry | Pinterest

പലരും ജോലിക്കിടയിലോ തിരക്കിനിടയിലോ 10 മണിക്ക് ശേഷമാണ് ഭക്ഷണം കഴിക്കാറുള്ളത്.

പ്രതീകാത്മക ചിത്രം | AI Generated

കൃത്യമായ സമയത്ത് ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ലെങ്കിൽ ശരീരത്തിന് ആവശ്യമായ ഗ്ലൂക്കോസ് ലഭിക്കാത്തതിനാൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടും തളർച്ചയും അനുഭവപ്പെടാം.

പ്രതീകാത്മക ചിത്രം | AI Generated

വയറ്റിലെ ആസിഡ് ഉൽപ്പാദനം കൃത്യസമയത്ത് നടക്കുമ്പോൾ ഭക്ഷണം ലഭിക്കാതെ വരുന്നത് അസിഡിറ്റിയിലേക്ക് നയിക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ഉറക്കമുണർന്ന് 30 മിനിറ്റിനും 2 മണിക്കൂറിനും ഉള്ളിൽ പ്രഭാതഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം.

പ്രതീകാത്മക ചിത്രം | AI Generated

സാധാരണഗതിയിൽ രാവിലെ 7 മണി മുതൽ 9 മണി വരെ ഉള്ള സമയമാണ് ഇതിന് ഏറ്റവും അനുയോജ്യം.

പ്രതീകാത്മക ചിത്രം | AI Generated

ഉണർന്ന ഉടൻ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം പ്രവർത്തനക്ഷമമാക്കാൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | AI Generated

രാത്രിയിലെ നീണ്ട ഇടവേളയ്ക്ക് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറവായിരിക്കും.

പ്രതീകാത്മക ചിത്രം | AI Generated

ഇത് കൃത്യസമയത്ത് ക്രമീകരിക്കാൻ പ്രഭാത ഭക്ഷണം സഹായിക്കും.

Kearala Breakfast | Pinterest

കൃത്യസമയത്ത് കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് സമീകൃതമായ ആഹാരം തിരഞ്ഞെടുക്കുന്നതും.

പ്രതീകാത്മക ചിത്രം | AI Generated

പ്രോട്ടീൻ അടങ്ങിയ മുട്ട, ചെറുപയർ, കടല തുടങ്ങിയവ പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്. ഓട്സ്, ഗോതമ്പ് ഉൽപ്പന്നങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവ ദഹനം സുഗമമാക്കും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File