കലാകാരന്റെ ദൗത്യം ഉത്തരങ്ങൾ നൽകുകയല്ല, ചോദ്യങ്ങൾ ചോദിക്കുകയാണ്: ആന്റൺ ചെക്കോവ്; ഇന്നത്തെ ചിന്താവിഷയം

സമകാലിക മലയാളം ഡെസ്ക്

കലയുടെ യഥാർഥ ദൗത്യം എന്താണ്? സമൂഹത്തിന് ശരിയും തെറ്റും പറഞ്ഞുകൊടുക്കുകയാണോ, അതോ മനുഷ്യരെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണോ? ഈ ചോദ്യത്തിനുള്ള മറുപടിയാണ് ചെഖോവിന്റെ വാക്കുകൾ.

Quote Of The Day | Pinterest

കലാകാരൻ എല്ലാത്തിനും വ്യക്തമായ ഉത്തരങ്ങൾ നൽകേണ്ടതില്ല; പകരം, പ്രേക്ഷകന്റെ മനസ്സിൽ ചോദ്യങ്ങൾ ബാക്കിയാക്കുകയാണ് വേണ്ടതെന്ന് ചെക്കോവ് പറയുന്നു.

Quote Of The Day | Pinterest

ഒരു സിനിമയോ കഥയോ ചിത്രമോ കവിതയോ കണ്ടുകഴിഞ്ഞാൽ 'ഇതാണ് ശരി, ഇതാണ് തെറ്റ്' എന്ന് കലാകാരൻ പറഞ്ഞുതരണമെന്നില്ല. പകരം, 'എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്?', 'ഇതിൽ ആരാണ് ശരി?' എന്നിങ്ങനെയുള്ള ചോദ്യങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ ഉയർത്തുകയാണ് കലയുടെ ശക്തി.

Quote Of The Day | Pinterest

കലാകാരന്റെ ജോലി സമൂഹത്തിന് ഒരു പാഠപുസ്തകം നൽകുക എന്നതല്ല. മനുഷ്യജീവിതത്തിലെ വൈരുധ്യങ്ങളും സംഘർഷങ്ങളും സംശയങ്ങളും കാണിച്ചുതരുന്നതാണ്. അതിന്റെ അർഥം കണ്ടെത്തേണ്ടത് പലപ്പോഴും പ്രേക്ഷകനാണ്.

Quote Of The Day | Pinterest

റഷ്യൻ സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളായിരുന്നു ആന്റൺ ചെക്കോവ് (1860–1904). ഒരേസമയം ഡോക്ടറും നാടകകൃത്തും ചെറുകഥാകൃത്തുമായിരുന്നു.

Quote Of The Day | Pinterest

മനുഷ്യരുടെ ദൈനംദിന ജീവിതത്തിലെ ചെറിയ സംഭവങ്ങളിലൂടെ വലിയ മാനസികവും സാമൂഹികവുമായ ചോദ്യങ്ങൾ അവതരിപ്പിച്ചതാണ് അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകത.

Quote Of The Day | Pinterest

ദ് സീ​ഗൾ, അങ്കിൾ വന്യ, ത്രീ സിസ്റ്റേഴ്സ്, ദ് ചെറി ഓർക്കാർഡ് എന്നിവ ചെക്കോവിന്റെ പ്രശസ്തമായ നാടകങ്ങളാണ്. ദി ലേ​ഡി വിത്ത്​ ദി ഡോ​ഗ്, ദി ബെറ്റ്, ലോട്ടറി ടിക്കറ്റ്, വാർഡ് നമ്പർ 6 തുടങ്ങിയ ചെറുകഥകളും ലോകസാഹിത്യത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

Quote Of The Day | Pinterest

ഒരു മികച്ച കലാസൃഷ്ടി കണ്ടുകഴിഞ്ഞാലും അതേക്കുറിച്ചുള്ള ചിന്തകൾ ചിന്ത അവസാനിക്കുന്നില്ല. നല്ല കല ഉത്തരങ്ങൾ മനഃപാഠമാക്കിത്തരുന്നില്ല; നമ്മൾ ഒരിക്കലും ചോദിച്ചിട്ടില്ലാത്ത ചോദ്യങ്ങൾ നമ്മളിൽ ഉണർത്തുകയാണ് ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Quote Of The Day | Pinterest