സമകാലിക മലയാളം ഡെസ്ക്
ബ്രേക്ക്ഫാസ്റ്റിനാണെങ്കിലും ചോറിനാണെങ്കിലും ഒരുപോല ഉപയോഗിക്കുന്ന കറിയാണ് സാമ്പാർ.
ധാരാളെ പച്ചക്കറികളെല്ലാം ഉള്ളതിനാൽ വളരെ ആരോഗ്യകരമായ കറികൂടിയാണ് സാമ്പാർ.
എന്നാൽ സാമ്പാറിലെ പ്രധാന ചേരുവയായ കായം ചേർക്കുന്നത് രുചിക്കും മണത്തിനും വേണ്ടി മാത്രമല്ല.
സാമ്പാറിൽ കായം ചേർക്കുന്നതിന്റെ പിന്നിലെ രഹസ്യം എന്താണെന്ന് നോക്കാം.
ഭക്ഷണത്തിൽ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കായം അല്ലെങ്കില്‍ അസഫോയിറ.
പരിപ്പ്, പച്ചക്കറി തുടങ്ങിയവ ചേർന്ന സാമ്പാർ ദഹിക്കാൻ പാടാണ്. ദഹനക്കേട് കൊണ്ട് ഉണ്ടാകാവുന്ന വയറുവേദന, ഗ്യാസ് എന്നിവ കുറയ്ക്കാൻ കായം നല്ലതാണ്.
കായം സാമ്പാറിന് ഒരു പ്രത്യേക രുചിയും മണവും നൽകും. വളരെ ചെറിയ അളവിൽ കായം ചേർത്താൽ മതിയാകും.
പരിപ്പ് വേവിക്കുമ്പോൾ ഉണ്ടാകുന്ന ഗ്യാസ് കുറയ്ക്കാൻ കായം വളരെ ഫലപ്രദമാണ്.
പാകം കഴിയുമ്പോഴോ താളിച്ച എണ്ണയിലോ ചെറിയ അളവിൽ കായം ചേർക്കുന്നത് നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates