ഹോട്ടൽ മുറികളിലെ ‘വെള്ള’ ബെഡ്ഷീറ്റിന് പിന്നിലുണ്ട് ഒരു രഹസ്യം

സമകാലിക മലയാളം ഡെസ്ക്

ഹോട്ടലുകളിലെ കിടക്കവിരികളും പുതപ്പുകളുമെല്ലാം മിക്കവാറും വെളുത്ത നിറത്തിലായിരിക്കും.

White bedsheets in hotel rooms

ചെറിയ ഹോംസ്റ്റേകൾ മുതൽ ആഡംബര ഫൈവ് സ്റ്റാർ ഹോട്ടലുകൾ വരെ ഈ രീതി പിന്തുടരുന്നുണ്ട്.

White bedsheets in hotel rooms

എന്തുകൊണ്ടാണ് ഹോട്ടൽ മുറികളിലെല്ലാം വെള്ള ബെഡ്ഷീറ്റുകൾ ഉപയോ​ഗിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

White bedsheets in hotel rooms

വൃത്തിയുടെയും ശുചിത്വത്തിന്റെയും പ്രതീകമായാണ് വെളുത്ത നിറത്തെ കാണുന്നത്.

White bedsheets in hotel rooms

ഒരു മുറിയിൽ കയറുമ്പോൾത്തന്നെ അത് വൃത്തിയുള്ളതാണെന്ന് അതിഥികൾക്ക് തോന്നിപ്പിക്കുന്നതിനും, ചെറിയ അഴുക്കുകൾ പോലും പെട്ടെന്ന് കണ്ടെത്താനും ഈ വെളുത്ത നിറം സഹായിക്കുന്നു.

White bedsheets in hotel rooms

യാത്രയുടെ ക്ഷീണം തീർത്ത് ശാന്തമായി ഉറങ്ങാൻ അതിഥികളെ സഹായിക്കുന്ന നിറം കൂടിയാണ് വെള്ള.

White bedsheets in hotel rooms

കാഴ്ചയ്ക്ക് ഇമ്പമുള്ളതും മനസ്സിന് സമാധാനം നൽകുന്നതുമായ വെളുത്ത നിറം മുറിയിൽ ഒരുതരം ആഡംബര ഭാവം നിറയ്ക്കുന്നു. ടെൻഷനില്ലാതെ സ്വസ്ഥമായി സമയം ചെലവഴിക്കാൻ ഇത് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.

White bedsheets in hotel rooms

മുറിയുടെ അന്തരീക്ഷം വിശാലമായി തോന്നിക്കാനും പ്രകാശത്തെ നന്നായി പ്രതിഫലിപ്പിക്കുന്നതിനാൽ മുറിയിൽ നല്ല വെളിച്ചവും വായുസഞ്ചാരവും ഉള്ളതായി തോന്നിക്കാനും വെള്ള നിറം സഹായിക്കുന്നു.

White bedsheets in hotel rooms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam