സമകാലിക മലയാളം ഡെസ്ക്
മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് ഇടിയപ്പം.
പ്രിയപ്പെട്ടതാണെങ്കിലും ഇടിയപ്പം ഉണ്ടാക്കാൻ ബുദ്ധിമുട്ടാണെന്ന് കരുതി മിക്ക ആളുകളും ഇത് ഉണ്ടാക്കാറില്ല.
എന്നാൽ ചെറിയ ചില ടിപ്പുകൾ ശ്രദ്ധിച്ചാൽ വീട്ടിൽ തന്നെ വളരെ ലളിതമായി സോഫ്റ്റായ ഇടിയപ്പം തയ്യാറാക്കാൻ കഴിയും.
ഒരു പാത്രത്തിൽ വെള്ളം എടുത്ത് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഉപ്പും ചേർത്ത് തിളപ്പിക്കുക.
വറുത്ത അരിപ്പൊടിയിലേക്ക് തിളച്ച വെള്ളം കുറേശ്ശേയായി ഒഴിച്ച് തവി ഉപയോഗിച്ച് ഇളക്കുക. മാവ് വളരെ ലൂസാകാനോ വളരെ കട്ടിയാകാനോ പാടില്ല.
ചൂട് കുറയുമ്പോൾ കൈകൊണ്ട് മാവ് നന്നായി കുഴച്ച് മൃദുവാക്കുക. മാവ് സോഫ്റ്റായി വരുന്നതാണ് നല്ല ഇടിയപ്പത്തിന്റെ രഹസ്യം
സേവാന്നാഴിയുടെ ഉള്ളിലും ചില്ലിലും അല്പം വെളിച്ചെണ്ണ തടവുക. ഇത് മാവ് തടസ്സമില്ലാതെ പുറത്തുവരാൻ സഹായിക്കും.
കുഴച്ച മാവ് അടച്ച് കുറച്ച് നേരം വെക്കുക. ഓരോ പ്രാവശ്യം മാവ് നിറയ്ക്കുമ്പോഴും കൈ അല്പം നനച്ച് മാവ് എടുക്കുക.
ഒരു സ്റ്റീം കുക്കർ അടുപ്പത്ത് വെച്ച് വെള്ളം തിളപ്പിക്കുക. തുടർന്ന് ഉണ്ടാക്കിയ ഇടിയപ്പം അതിൽ വെച്ച് 5 മുതൽ 8 മിനിറ്റ് വരെ ആവിയിൽ വേവിക്കുക. അധിക സമയം വേവിച്ചാൽ ഇടിയപ്പം കട്ടിയാകാൻ സാധ്യതയുണ്ട്.
മാവ് കുഴയ്ക്കുമ്പോൾ പകുതി തേങ്ങാപ്പാലും പകുതി വെള്ളവും ചേർത്താൽ ഇടിയപ്പം കൂടുതൽ സോഫ്റ്റും രുചികരവുമായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates