സമകാലിക മലയാളം ഡെസ്ക്
വളരെ പോഷകസമൃദ്ധമായ കടൽമീനാണ് തിരണ്ടി.
കാൽസ്യം, ഫോസ്ഫറസ് പോലുള്ള മിനറലുകൾ ഉള്ളതിനാൽ എല്ലുകളുടെ ശക്തിക്ക് തിരണ്ടി മീൻ കഴിക്കുന്നത് നല്ലതാണ്.
തിരണ്ടിയുടെ മാംസം മൃദുവായതിനാൽ ദഹിക്കാനും എളുപ്പമാണ്.
എന്നാൽ ഈ മീൻ വൃത്തിയാക്കി എടുക്കുക ഇത്തിരി ബുദ്ധിമുട്ട് പിടിച്ച പണിയാണ്
കാരണം തിരണ്ടിയുടെ തൊലിക്ക് നല്ല കട്ടിയാണ്. അത് എളുപ്പത്തിൽ ഉരിച്ചെടുക്കാൻ കഴിയില്ല.
തിരണ്ടി ക്ലീൻ ചെയ്യാനുള്ള ഒരു എളുപ്പവഴി നോക്കിയാലോ?
തിരണ്ടിയെ 1–2 മിനിറ്റ് ചൂടുവെള്ളത്തിൽ മുക്കി വയ്ക്കുക. ഇതു ചെയ്താൽ അതിന്റെ തൊലി അല്പം അയഞ്ഞ് എളുപ്പത്തിൽ ഉരിച്ചെടുക്കാൻ സാധിക്കും.
കത്തി കൊണ്ട് ഒന്ന് ചെറുതായി മുറിച്ചു കൈകൊണ്ട് തൊലി പിടിച്ച് വലിച്ചാൽ മുഴുവൻ തൊലിയും എളുപ്പത്തിൽ ഉരിഞ്ഞുവരും.
ആദ്യം തിരണ്ടിയുടെ ചിറകുപോലുള്ള ഭാഗം മുറിച്ചു മാറ്റി കഷ്ണങ്ങളാക്കുക. ശേഷം ബാക്കിയുള്ള പരന്ന ഭാഗം കത്തി കൊണ്ട് ചെറിയ കഷണങ്ങളാക്കി മുറിക്കുക.
തിരണ്ടിക്ക് ഒരു പ്രത്യേക മണമുണ്ട്. അത് മാറാനായി മുറിച്ചെടുത്ത കഷ്ണങ്ങൾ കഴുകിയെടുത്ത ശേഷം നാരങ്ങാനീരോ വിനാഗിരിയോ ചേർത്ത വെള്ളത്തിൽ 5 മിനിറ്റ് ഇട്ടു വച്ച ശേഷം നന്നായി കഴുകിയെടുക്കുക.
ഒരു പരിധി വരെ തിരണ്ടിയുടെ മണം കുറക്കാൻ സാധികും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates