ഇത്രയും ഉപയോഗങ്ങളോ? ഒരു ടീ ബാഗ് പോലും കളയേണ്ട

സമകാലിക മലയാളം ഡെസ്ക്

പലരും ഉപയോഗം കഴിഞ്ഞാൽ ഒന്നും നോക്കാതെ ടീ ബാ​ഗുകൾ വലിച്ചെറിയുകയാണ് പതിവ്.

Tea bags | Pinterest

എന്നാൽ ഇനി മുതൽ ടീ ബാഗ് ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയേണ്ടതില്ല.

പ്രതീകാത്മക ചിത്രം | Pinterest

നിരവധി ഉപയോഗങ്ങളാണ് ഈ ടീ ബാഗിനുള്ളത്.

പ്രതീകാത്മക ചിത്രം | Pexels

അവ എന്തൊക്കെയാണെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pexels

പച്ചക്കറി തോട്ടങ്ങളിൽ വരുന്ന കീടങ്ങളെ ഒഴിവാക്കാൻ ഈ ടീ ബാഗ് തന്നെ ധാരാളം. സിട്രസ് അല്ലെങ്കിൽ കർപ്പൂര തുളസി എന്നിവക്കൊപ്പം ചെടിക്ക് ചുറ്റും ടീ ബാഗ് ഇട്ടുകൊടുത്താൽ കീടങ്ങൾ നശിച്ചുപോകും.

പ്രതീകാത്മക ചിത്രം | AI Generated

കേടുവന്ന പച്ചക്കറികൾ വളർന്ന് വരുന്ന ചെടികൾക്ക് ഇട്ടുകൊടുക്കാറുണ്ട്. ഇത്തരത്തിൽ വളമായി ചെടികൾക്ക് ടീ ബാഗ് ഇട്ടുകൊടുക്കുന്നത് നല്ലതാണ്. ഇത് ഇടുമ്പോൾ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.

പ്രതീകാത്മക ചിത്രം | AI Generated

ഉപയോഗിച്ച ടീ ബാഗും അതിനൊപ്പം ചകിരി ചോറും പെരിലൈറ്റും ചേർത്ത് പച്ചക്കറിവിത്തുകളും മറ്റ് വിത്തുകളും നട്ടാൽ എളുപ്പത്തിൽ ചെടി വളരുന്നതാണ്

പ്രതീകാത്മക ചിത്രം | AI Generated

വീടിനുള്ളിൽ വളർത്തുന്ന ഇൻഡോർ പ്ലാന്റുകളും എളുപ്പത്തിൽ വളരാൻ ടീ ബാഗ് ഉപയോഗിച്ചാൽ മതി. ചെടിയിൽ ടീ ബാഗ് ഇട്ടാൽ ചെടിക്ക് കൂടുതൽ നൈട്രജനും മിനറൽസും ലഭിക്കും. ഇതിന് പകരം തേയില തരികൾ മാത്രമായും ഇട്ടുകൊടുക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File