’നായ്ക്കളിലെ സിംഹം’; ഈ ടിബറ്റൻ വിശ്വസ്തന് വില ലക്ഷങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മനുഷ്യൻ്റെ ഏറ്റവും അടുത്ത സുഹൃത്തെന്ന് പറയുന്ന വളർത്തു മൃഗമാണ് നായ.

Tibetan Mastiff | Pinterest

ലോകമെമ്പാടും വിവിധ ഇനത്തിലുള്ള നായകളും ഉണ്ട്.‌

Tibetan Mastiff | Pinterest

അതിൽ ചിലത് അപൂർവ ഇനത്തിൽപെട്ടതും അത്ര തന്നെ വിലയേറിയതുമാണ്.

Puppies | Pinterest

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള നായ ഇനങ്ങളിൽ ഒന്നാണ് ടിബറ്റൻ മാസ്റ്റിഫ്.

Tibetan Mastiff | Pinterest

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ടിബറ്റിലെ ഹിമാലയൻ മേഖലയിൽനിന്നും നേപ്പാളിൽ നിന്നുമാണ് ഇവയുടെ ഉദ്ഭവം.

Tibetan Mastiff | Pinterest

ടിബറ്റൻ ആശ്രമങ്ങളുടെ കാവൽ നായ്ക്കൾ എന്ന നിലയിൽ ചരിത്രപരമായ പ്രാധാന്യം ഇവയ്ക്കുണ്ട്.

Tibetan Mastiff | Pinterest

ഗോത്രങ്ങളും കൃഷിക്കാരും മറ്റും തങ്ങളുടെ കന്നുകാലികളെ ചെന്നായ്ക്കളിൽനിന്നും പുലികളിൽ നിന്നും സംരക്ഷിക്കാൻ ഇവയെ ഉപയോഗിച്ചിരുന്നു.

Tibetan Mastiff | Pinterest

എന്നാൽ പിൽക്കാലത്ത് ലോകത്തെ നായവളർത്തുകാരുടെ പ്രിയപ്പെട്ട ബ്രീഡുകളിലൊന്നായി ഇതുമാറി.

Tibetan Mastiff | Pinterest

ഉടമയോടും കുടുംബത്തോടും വലിയ വിശ്വസ്തതയും സ്നേഹവും പുലർത്തുന്ന നായയാണ് ടിബറ്റൻ മാസ്റ്റിഫ്.

Tibetan Mastiff | Pinterest

വലുപ്പമേറിയ നായയിനങ്ങളിലൊന്നാണ് ടിബറ്റൻ മാസ്റ്റിഫ്. 76 സെന്റിമീറ്റർ വരെ തോൾപൊക്കവും 68 കിലോ വരെ ഭാരവുമുണ്ട്.

Tibetan Mastiff | Pinterest

കട്ടിയേറിയ ഇരട്ട രോമക്കുപ്പായമാണ് ഇവയ്ക്കുള്ളത്. തലയ്ക്കു ചുറ്റും പിന്നെ താടിയിലും ഈ രോമക്കുപ്പായം കനത്ത സടയും മുടിയുമായി മാറുന്നതിനാൽ ഇവയ്ക്ക് സിംഹത്തെ അനുസ്മരിപ്പിക്കുന്ന രൂപവുമുണ്ട്.

Tibetan Mastiff | Pinterest

കറുപ്പ്, ചുവപ്പ്, ചെമ്പൻ, നീല കലർന്ന ചാരം, ചോക്ലേറ്റ് നിറങ്ങളിലുള്ള ടിബറ്റൻ മാസ്റ്റിഫുകളുണ്ട്.

Tibetan Mastiff | Pinterest

ഇന്ത്യയിൽ 60,000 മുതൽ നാല് ലക്ഷം വരെയാണ് വില.

Tibetan Mastiff | Pinterest

10 മുതൽ 12 വർഷം വരെയാണ് ഈ നായകളുടെ ജീവിതകാലയളവ്.

Tibetan Mastiff | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file