സമകാലിക മലയാളം ഡെസ്ക്
250 മില്യൺ ഡോളർ ചെലവഴിച്ചാണ് ക്രിസ്റ്റഫർ നോളൻ ഒഡീസി ഒരുക്കിയത്. ഏകദേശം 2400 കോടി രൂപ
നോളന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് ഒഡീസി
പൂർണമായും ഐമാക്സിൽ ചിത്രീകരിച്ച ആദ്യ സിനിമകൂടെയാണത്
തന്റെ മുഴുവൻ കഴിവും അധ്വാനവും നൽകിയാണ് ഒഡീസി പൂർത്തിയാക്കിയതെന്ന് നോളൻ പറഞ്ഞു
ചിത്രീകരണത്തിനായി നിശബ്ദമായി പ്രവർത്തിക്കുന്ന പുതിയ ഐമാക്സ് ക്യാമറകൾ വികസിപ്പിച്ചെടുത്തു
ഐമാക്സിൽ പ്രദർശിപ്പിക്കാനാകുന്ന മാക്സിമം ദൈർഘ്യം 180 മിനിറ്റാണ്. ഒഡീസിയുടെ ദൈർഘ്യം 172 മിനിറ്റും
ഒഡീസിയുടെ 70mm ഐമാക്സ് റീലിന് 11 മൈൽ നീളവും 530 പൗണ്ട് ഭാരവുമാണുള്ളത്
ഒഡീസി അതിന്റെ പൂർണ രൂപത്തിൽ പ്രദർശിപ്പിക്കാൻ സാധിക്കുന്ന 41 തിയേറ്ററുകൾ മാത്രമേ ലോകത്തുള്ളൂ
ഫിലിം ലാബിൽ വെച്ച് കൈകൊണ്ട് മുറിച്ച് ഒട്ടിച്ചുകൊണ്ടാണ് ഒഡീസി എഡിറ്റ് ചെയ്തത്. ഇത്തരത്തിൽ എഡിറ്റ് ചെയ്യുന്ന ലോകത്തെ അവസാനത്തെ ലാബിലാണ് എഡിറ്റിങ് നടന്നത്
ഒരു ഡിജിറ്റൽ ക്യാമറയിൽ ചിത്രീകരിക്കുന്ന ദൃശ്യത്തേക്കാൾ മൂന്നു മടങ്ങ് ക്ലാരിറ്റിയാണ് ഐമാക്സ് 70mm ഫിലിമിൽ ചിത്രീകരിക്കുന്ന ദൃശത്തിനുണ്ടാവുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates