ജനനായകനേക്കാൾ കയ്യ‌ടിവാങ്ങി വില്ലൻ; 'ജെൻ സി ലവ് യൂ ചെല്ലോം'

സമകാലിക മലയാളം ഡെസ്ക്

നായകൻമാർ ശബ്ദമുയർത്താൻ ഭയന്നിടത്ത് വില്ലൻ നായകനാകുന്നു എന്ന തലക്കെട്ടോടെയുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

Prakash Raj | Facebook

ജന്തർ മന്തറിലെ സമരത്തിനെത്തുകയും പിന്തുണയറിയിക്കുകയും ചെയ്ത പ്രകാശ് രാജിന് സോഷ്യൽ മീഡിയയിൽ നന്ദി അറിയിക്കുകയാണവർ

Prakash Raj | Facebook

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിജയ് ചിത്രം ജനനായകനിൽ വില്ലനായി എത്തിയത് പ്രകാശ് രാജായിരുന്നു.

Prakash Raj | Facebook

സമരം കത്തിനിൽക്കേ പുറത്തിറങ്ങിയ ചിത്രത്തിൽ നായകനു ലഭിച്ച അതേ കയ്യടിയാണ് വില്ലന്റെ ഇൻട്രോക്കും യുവപ്രേക്ഷകർ സമ്മാനിച്ചത്

Prakash Raj | Facebook

ഭരണകൂടത്തിന്റെ നിലപാടുകൾക്കെതിരെ ഡൽഹിയിൽ ശക്തമായ പ്രതിഷേധമുയർത്തിയ വിദ്യാർഥികൾക്കും പ്രക്ഷോഭകർക്കും പ്രകാശ് രാജ് അഭിവാദ്യമർപ്പിച്ചു

Prakash Raj | Facebook

"അഭിനന്ദനങ്ങൾ പ്രിയപ്പെട്ട പാറ്റകളേ, സോനം വാങ്‌ചുക് സാറിനും യുവാക്കൾക്കൊപ്പം ഉറച്ചുനിന്ന ഓരോരുത്തർക്കും അഭിനന്ദനങ്ങൾ. ഒരു ഭരണകൂടത്തെ മുട്ടുകുത്തിക്കാൻ നിങ്ങൾക്ക് സാധിക്കുമെന്ന് തെളിയിച്ചിരിക്കുന്നു": പ്രകാശ് രാജ് കുറിച്ചു

Prakash Raj | Facebook

കേന്ദ്ര സർക്കാരിന്റെ വിവിധ നയങ്ങൾക്കെതിരെ നിരന്തരം ശബ്ദമുയർത്താറുള്ള പ്രകാശ് രാജ്, 'ജസ്റ്റ് ആസ്ക്കിങ്' എന്ന ഹാഷ്‌ടാഗോടെയാണ് കുറിപ്പ് പങ്കുവെച്ചത്

Prakash Raj | Facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File