ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭരണഘടന; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഭരണഘടനയുടെ 75ാം വാര്‍ഷികം ആണിന്ന്. 1949 നവംബര്‍ 26നാണ് നമ്മുടെ ഭരണഘടനയെ ഭരണഘടനാ നിര്‍മാണ സഭ ഔപചാരികമായി അംഗീകരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യയ്ക്കുള്ളത്. ഭരണഘടനാ സമിതിയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റിയാണ് കരട് രൂപം തയ്യാറാക്കിയത്.

പ്രേം ബിഹാരി നാരായന്‍ റെയ്‌സാദാ എന്ന വ്യക്തിയുടെ കൈപ്പടയിലാണ് അസ്സല്‍ ഭരണഘടന തയ്യാറാക്കിയിട്ടുള്ളത്.

മൗലികാവകാശങ്ങള്‍, കടമകള്‍, രാഷ്ട്രഭരണത്തിനായുള്ള നിര്‍ദേശക തത്വങ്ങള്‍ മുതലായവ ഭരണഘടന മുന്നോട്ടു വെക്കുന്നു.

25 ഭാഗങ്ങളും 470 അനുച്ഛേദങ്ങളും 12 പട്ടികകളുമാണ് ഇന്ത്യന്‍ ഭരണഘടനയ്ക്കുള്ളത്. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കര്‍ ആണ്.

ഡോ. അംബേദ്കര്‍

ഇന്ത്യക്ക് ആദ്യമായി ഒരു ഭരണഘടന വേണമെന്ന് നിര്‍ദേശിച്ചത് എം എന്‍ റോയ് ആണ്. ഡോ.സച്ചിദാനന്ദ സിന്‍ഹയായിരുന്നു ഭരണഘടനാ ഉപദേശകന്‍

എം എന്‍ റോയ്

ഇന്ത്യന്‍ ഭരണഘടന എന്ന ദൗത്യം പൂര്‍ത്തിയാക്കാന്‍ കൃത്യം രണ്ടു വര്‍ഷം 11 മാസം 27 ദിവസമെടുത്തു.

ഭരണഘടനയില്‍ 13 മലയാളികള്‍ ആണ് ഒപ്പിട്ടത്. അമ്മു സ്വാമിനാഥന്‍, ദാക്ഷായണി വേലായുധന്‍, ആനിമസ്‌ക്രീന്‍ എന്നിവരായിരുന്നു ഒപ്പുവെച്ച മൂന്ന് വനിതകള്‍.

ആനിമസ്‌ക്രീന്‍

പനമ്പള്ളി ഗോവിന്ദമേനോന്‍,നടരാജ പിള്ള, പി ടി ചാക്കോ, ആര്‍ ശങ്കര്‍, ജോണ്‍ മത്തായി, പോക്കര്‍ സാഹിബ് ബഹദൂര്‍, പട്ടം താണുപിള്ള, പി എസ് നടരാജ പിള്ള, കെ എ മുഹദ്, എ കരുണാകര മേനോന്‍, ബി പോക്കര്‍ സാഹിബ്, പി കുഞ്ഞിരാമന്‍, ഡോ.ജോണ്‍ മത്തായി എന്നിവരാണ് ഭരണഘടനാ സഭയിലെ മറ്റ് മലയാളികള്‍.

പി ടി ചാക്കോ

2023 സെപ്തംബര്‍ വരെ 106 ഭേദഗതികളാണ് വരുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ഭേദഗതികള്‍ വരുത്തിയിട്ടുള്ളത് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്താണ്. 28 തവണ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates