സമകാലിക മലയാളം ഡെസ്ക്
1. കുറഞ്ഞത് ദിവസവും 7-8 മണിക്കൂർ ഉറങ്ങുക. നല്ല ഉറക്കം പഠിക്കുവാനുള്ള ഉന്മേഷവും ഓർമ്മ ശക്തിയും വർദ്ധിപ്പിക്കും
2. പഠനത്തിന് അനുയോജ്യമായ ഒരു ഇടം തിരഞ്ഞെടുക്കുക. വൃത്തിയുള്ള നിശബ്ദമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ പഠിക്കുവാനുള്ള ഉന്മേഷം വർദ്ധിക്കുന്നു.
3. ഉറക്കെ ഉച്ചരിച്ചുള്ള വായന, സ്വയം ചോദ്യങ്ങൾ ചോദിച്ചുള്ള പഠനം, പോലുള്ള ലേണിംഗ് മെത്തേഡുകൾ തിരഞ്ഞെടുക്കുക.
4. 30–45 സമയമെടുത്തുള്ള തുടർച്ചയായ പഠനസമയങ്ങളിൽ 10 -15 മിനിറ്റ് കൃത്യമായ ഇടവേളകൾ എടുക്കുക.ഇത് ബ്രെയിനിന്റെ റിഫ്രഷ്മെന്റിന് സഹായിക്കും
5. ദിവസവും ആവശ്യത്തിനനുസരിച്ച് വെള്ളം കുടിക്കുക. നേരിയ നിർജ്ജലീകരണം പോലും മന്ദതയ്ക്കും വൈജ്ഞാനിക പ്രവർത്തനം കുറയുന്നതിനും കാരണമാകും.
6. ശരിയായ ഇരിപ്പിട ക്രമീകരണം തിരഞ്ഞെടുക്കുക. കിടക്കകളിലോ സോഫകളിലോ ഇരുന്ന് പഠിക്കുന്നത് മയക്കത്തിന് കാരണമാകും.
7. വെളിച്ചം നല്ലതുപോലെ ലഭിക്കുന്ന ഇടങ്ങൾ പഠനത്തിന് ഉപയോഗിക്കുക. മങ്ങിയ വെളിച്ചത്തിലിരുന്നുള്ള പഠനം ഉറക്കത്തിന് കാരണമാകുന്നു.
8. സ്ട്രെച്ചിംഗ് ,നടത്തം പോലുള്ള ചെറിയ വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടവും ഓക്സിജന്റെ സപ്ലേയും വർദ്ധിക്കുന്നു.
9.ഒരേ പ്രായത്തിലുള്ള കൂട്ടുകാരുമൊത്തുള്ള പഠനം, പഠനത്തോടുള്ള താൽപര്യവും ഉത്സാഹവും വർദ്ധിപ്പിക്കുന്നു.
10.തൈര്,നട്ട്സ്,പഴങ്ങൾ പോലുള്ള ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ തിരഞ്ഞുടുക്കുക.അമിതമായ പഞ്ചസാരയുടെ ഉപയോഗം കുറക്കുക.ഇത് ഊർജ്ജസ്വലത വർദ്ധിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates