സമകാലിക മലയാളം ഡെസ്ക്
കറികള്‍ക്കും മറ്റ് ഭക്ഷണ സാധനങ്ങള്‍ക്കുമൊപ്പം ചേരുവയായി മാത്രമല്ല, വെറുതേ കുടിക്കാനും നല്ലതാണ് തേങ്ങാപ്പാല്‍.
ചൂടുള്ള സമയത്ത് ശരീരത്തിലെ നിര്‍ജലീകരണം തടയാനും തണുപ്പ് തോന്നാനും ഒരു ഗ്ലാസ് തേങ്ങാപ്പാല്‍ കുടിച്ചാല്‍ മതി.
മുലപ്പാലിലടങ്ങിയ ലൗറിക് ആസിഡിന്റെ സാന്നിദ്ധ്യവുമുണ്ട് തേങ്ങാപ്പാലില്‍.
തേങ്ങാപ്പാലിന്റെ മറ്റ് ഗുണങ്ങള്‍ ഇവയാണ്
തേങ്ങാപ്പാലിന്റെ ഇലക്ട്രോലൈറ്റ് ഗുണങ്ങള്‍ പേശികളുടെ വേദന, അമിതമായ ചൂടേല്‍ക്കുന്നതുകൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ തടയും.
പാലിലെ ലാക്ടോസ് ദഹനത്തിന് തകരാറുള്ളവര്‍ക്ക് ശീലമാക്കാവുന്ന പാനീയമാണ് തേങ്ങാപ്പാല്‍. ഇത് എളുപ്പത്തില്‍ ദഹിക്കും എന്നതു തന്നെ കാരണം.
തേങ്ങാപ്പാലിലെ ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കും.
വിളര്‍ച്ച പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ തേങ്ങാപ്പാല്‍ കുടിക്കുന്നത് നല്ലതാണ്.
ധാരാളം നാരുകളടങ്ങിയതിനാല്‍ അമിതവണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്ക് ഭക്ഷണത്തില്‍ മുടങ്ങാതെ ഉള്‍പ്പെടുത്താം.
ഇതിലടങ്ങിയ കാല്‍സ്യവും ഫോസ്ഫറസും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates