കൈ കൊണ്ട് ഭക്ഷണം കഴിക്കൂ? ഗുണങ്ങള്‍ പലതാണ്

സമകാലിക മലയാളം ഡെസ്ക്

കൈ കൊണ്ട് ഭക്ഷണം കഴിക്കുക എന്നത് പല സ്ഥലങ്ങളിലും പാരമ്പര്യമായി പിന്തുടര്‍ന്നു വരുന്ന ഒരു രീതിയാണ്.

പ്രതീകാത്മക ചിത്രം | Pinterest

പക്ഷെ ചില രാജ്യങ്ങളിൽ പലപ്പോഴും ഈ ശീലം അത്ര വൃത്തിയില്ലാത്തതായാണ് കണക്കാക്കപ്പെടുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ കൈ ഉപയോഗിച്ച് ഭക്ഷണം കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പ്രതീകാത്മക ചിത്രം | Pinterest

വേഗത്തില്‍ യന്ത്രസമാനമായ രീതിയില്‍ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്ന കട്ട്ലറി ഉപയോഗിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, കൈകൊണ്ട് കഴിക്കുന്നത് സ്വാഭാവികമായും ഭക്ഷണം കഴിക്കുന്നിന്റെ വേഗത കുറയ്ക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണം കയ്യിലെടുത്ത് വായില്‍ വച്ച് ചവയ്ക്കുമ്പോള്‍ ദഹന എന്‍സൈമുകള്‍ ഉത്തേജിപ്പിക്കപ്പെടും. ഇത് വഴി ദഹനപ്രക്രിയ കൂടുതല്‍ സുഖമമാകും ഇത് കുടലിനെ ദോഷകരമല്ലാത്ത സൂക്ഷ്മാണുക്കളുമായി സമ്പർക്കത്തിലാക്കുകയും പിന്നീട് രോഗപ്രതിരോധ സംവിധാനം കൂട്ടാന്‍ സഹായിക്കുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pinterest

കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വിരലുകളുടെയും കൈ പേശികളുടെയും ചലനം ഉണ്ടാവുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് സന്ധികളിലെ കാഠിന്യം കുറയ്ക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിന്റെ രുചി, ഘടന, മണം എന്നിവയെ കുറിച്ച് നമ്മളെ കൂടുതല്‍ ബാധവാന്മാരാക്കും. ഇത് സംതൃപ്തി നല്‍കും. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്നും നമ്മെ തടയുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pinterest

കൈകള്‍കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭക്ഷണം കഴിക്കുന്നതിന്റെ വേഗത കുറയ്ക്കും. ഇത് ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സൂചിക കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pinterest

കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് നമ്മുടെ ചര്‍മ്മത്തിലും വായയിലും കുടലിലും വസിക്കുന്ന ചില ഗുണകരമായ ബാക്ടീരികളെ പ്രോത്സാഹിപ്പിക്കും. ഈ ബാക്ടീരികള്‍ക്ക് അണുബാധയില്‍ നിന്നും നമ്മെ സംരക്ഷിക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും കഴിയും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File