സമകാലിക മലയാളം ഡെസ്ക്
ഡിജിറ്റൽ യുഗത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്.
സോഷ്യൽ മീഡിയ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുകയാണ്.
നമ്മിള്‍ നല്ലൊരു പങ്കും ഇന്ന് സോഷ്യൽ മീഡിയ അഡിക്ഷനിലൂടെയാണ് കടന്നുപോകുന്നത്.
അതുകൊണ്ട് ഇടയ്‌ക്കെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കുന്നത് നല്ലതാണ്.
സോഷ്യല്‍ മീഡിയക്ക് ഇടവേള നൽകിയാൽ ഉണ്ടാകുന്ന ചില ഗുണങ്ങളെ കുറിച്ച് അറിയാം
മെച്ചപ്പെട്ട മാനസികാരോഗ്യം
സോഷ്യൽ മീഡിയ സ്ഥിരമായി സ്‌ക്രോൾ ചെയ്യുന്നത് മാനസികാരോഗ്യത്തിന് ഹാനികരമാണ്. ഇടവേളകൾ മനസ്സിനെ വിശ്രമിപ്പിക്കും.
ഉല്‍പ്പാദനക്ഷമത കൂട്ടാം
സോഷ്യല്‍ മീഡിയ കുറച്ച് ഉപയോഗിച്ച് സമയം ഫലപ്രദമായി ചിലവഴിക്കുക, ഉല്‍പ്പാദനക്ഷമതയും ശ്രദ്ധയും വര്‍ധിപ്പിക്കാന്‍ ഉപകരിക്കും.
സ്വയം സ്‌നേഹിക്കാന്‍
സോഷ്യല്‍ മീഡിയ ഇടവേള നമ്മുടെ ജീവിതം മെച്ചപ്പെടുത്തുകയും മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ സ്വയം സ്നേഹിക്കാൻ പഠിപ്പിക്കുകയും ചെയ്യും
മെച്ചപ്പെട്ട ഉറക്കം
രാത്രികാലങ്ങളിലെ മൊബൈൽ സ്ക്രീൻ സമയത്തിന് ഇടവേള നൽകിയാൽ ആരോഗ്യകരമായ ഉറക്കം വളര്‍ത്തിയെടുക്കാൻ കഴിയും.
റിയല്‍' ബന്ധങ്ങള്‍
സോഷ്യല്‍ മീഡിയ കുറച്ച് ഉപയോഗിക്കുന്നത് മൂലം കൂടെയുള്ളവരുമായി കൂടുതല്‍ സമയം ചെലവഴിച്ച് ബന്ധങ്ങള്‍ ശക്തമാക്കാൻ കഴിയും.
ഫോക്കസ് കൂട്ടാം
സോഷ്യല്‍ മീഡിയ ഇടവേള മനസ്സ് കേന്ദ്രീകരിക്കാനും ഏകാഗ്രതയും തീരുമാനക്ഷമതയും വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
സ്വയം തിരിച്ചറിയാം
സോഷ്യല്‍ മീഡിയയെ മാറ്റിനിര്‍ത്തുന്നതുവഴി സ്വയം കണക്ട് ചെയ്യാന്‍ അവസരം ലഭിക്കുകയാണ്. നമ്മുടെ അളവുകോലായി കരുതിയിട്ടുള്ള ലൈക്കുകളോ ഫോളോവേഴ്‌സിന്റെ എണ്ണമോ ഒന്നുമില്ലാതെ സ്വന്തം മൂല്യം കണ്ടെത്താന്‍ കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates