കോഴിമുട്ട കഴിച്ചാൽ ഇത്രയേറെ ഗുണങ്ങളോ...

സമകാലിക മലയാളം ഡെസ്ക്

കോഴിമുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. എന്നാൽ അവരവരുടെ ആരോഗ്യത്തിനനുസരിച്ച് കഴിക്കണം എന്നു മാത്രം.

Eggs | Pexels

എന്നാല്‍ മുട്ട ചിലപ്പോൾ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം. മുട്ട കഴിച്ചാല്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Eggs | Pexels

സമ്പൂർണ പ്രോട്ടീൻ

ശരീരത്തിനാവശ്യമായ പ്രോട്ടീൻ നൽകുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. മുട്ടയുടെ വെള്ളയിൽ ഫാറ്റ് കുറവാണ്. ആറ് ഗ്രാം പ്രോട്ടീൻ, 55 മില്ലി ഗ്രാം സോഡിയം എന്നിവ അതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളില്‍ ഏറ്റവും ആവശ്യമുള്ള ഒന്നാണിത്.

Eggs | Pexels

പോഷക സമൃദ്ധം

മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ഒരു കലോറിയിൽ കൂടുതൽ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ധാരാളം വിറ്റാമിൻസ്, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയും മുട്ടയിലുണ്ട്.

Eggs | Pexels

നല്ല കൊളസ്‌ട്രോൾ

പ്രതിദിനം മൂന്നോ അതിലധികമോ മുട്ടകൾ കഴിക്കുന്നവരിൽ എച്ച്ഡിഎൽ എന്നറിയപ്പെടുന്ന നല്ല കൊളസ്‌ട്രോൾ വർധിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

Eggs | Pexels

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ഹൃദ്രോഗ സാധ്യത കുറച്ച് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ മുട്ട വളരെ നല്ലതാണ്. രക്തധമനികളിൽ നിന്ന് കൊളസ്ട്രോൾ നീക്കുകയും അതുവഴി ബ്ലോക്കിനുള്ള സാധ്യത തടയുകയും ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Eggs | Pexels

കണ്ണുകളുടെ ആരോഗ്യത്തിന്

തിമിരം, വാർധക്യസഹജമായ മറ്റ് അസുഖങ്ങളിൽ നിന്നും തടയാൻ ല്യൂട്ടിൻ, സിയാക്‌സാന്തിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു.ഇത് നല്ലൊരു ശതമാനം അളവില്‍ മുട്ടയില്‍ അടങ്ങിയിരിക്കുന്നു.

Eggs | Pexels

തലച്ചോറിനെ സഹായിക്കുന്നു

മുട്ടയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ ഗ്രേ മാറ്ററിനെ സഹായിക്കുന്നു.

Eggs | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file