സാരി ചിത്രങ്ങൾക്ക് ജെമിനിക്കു ഫോട്ടോ നൽകിയോ? ശ്രദ്ധിക്കുക

സമകാലിക മലയാളം ഡെസ്ക്

ചാറ്റ് ജിപിടിയിലെ ജിബിലി സ്റ്റൈല്‍ ചിത്രങ്ങള്‍ വൈറലായി മാസങ്ങള്‍ക്ക് ശേഷം സമൂഹമാധ്യമങ്ങളിലാകെ പുതിയ എഐ ഫീച്ചര്‍ ട്രെന്‍ഡ് ആവുകയാണ്.

പ്രതീകാത്മക ചിത്രം | AI Generated

90 കളില്‍ പ്രചാരത്തിലുണ്ടായിരുന്ന സാരി സ്റ്റൈലിൽ പെൺകുട്ടികളും പഴയകാല ചിത്രങ്ങളിലെ നായകൻമാരെ പോലെ ആൺകുട്ടികളും തിളങ്ങി നില്‍ക്കുകയാണ്

പ്രതീകാത്മക ചിത്രം | AI Generated

ഗൂഗിള്‍ ജെമിനൈയിലെ നാനോ ബനാന ടൂള്‍ ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

എന്നാൽ ഇത്തരത്തിലുള്ള എഐ ടൂളുകൾ ഉപയോ​ഗിക്കുമ്പോൾ നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം

പ്രതീകാത്മക ചിത്രം | Pexels

എഐയ്ക്ക് എന്ത് നൽകണം എന്നതിൽ വ്യക്തമായ ധാരണ ഉണ്ടാകണം. നിങ്ങൾ നൽകുന്ന ചിത്രങ്ങൾ സെൻസിറ്റീവ് ഫോട്ടോകൾ അല്ലാതിരിക്കാൻ ശ്രദ്ധിക്കുക.ഇത്തരത്തിലുള്ള ചിത്രങ്ങൾ കഴിയുന്നത്ര ഒഴിവാക്കുക.

പ്രതീകാത്മക ചിത്രം | Pexels

അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ്, ലൊക്കേഷൻ ,ഫോണിന്റെ വിവരങ്ങൾ എന്നിവ നീക്കം ചെയ്യുക. വ്യക്തിപരമായ കാര്യങ്ങൾ ചോരുന്നത് തടയാൻ സഹായിക്കും

പ്രതീകാത്മക ചിത്രം | Pexels

ആപ്പുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ശക്തമായ സ്വകാര്യതാ ക്രമീകരണങ്ങൾ ഉപയോഗിക്കുന്നത് എപ്പോഴും നല്ലതാണ്. നിങ്ങളുടെ ചിത്രങ്ങൾ ആർക്കൊക്കെ കാണാനാകുമെന്ന് നിയന്ത്രിക്കുന്നത് ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതോ തട്ടിപ്പുകാർ ആക്‌സസ് ചെയ്യുന്നതോ തടയാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

മാറ്റങ്ങളോ ദുരുപയോഗമോ സംഭവിക്കുന്നുവോ എന്ന് മനസിലാക്കാൻ, നിങ്ങളുടെ യഥാർത്ഥ ചിത്രം അല്ലെങ്കിൽ പ്രോംപ്റ്റിന്റെ ബാക്കപ്പ് സൂക്ഷിക്കുന്നത് നല്ലതായിരിക്കും.

പ്രതീകാത്മക ചിത്രം | AI Generated

നിബന്ധനകളും കൺസെന്റുകളും ശ്രദ്ധിക്കുക. അപ്‌ലോഡ് ചെയ്യുന്നത് നിങ്ങളുടെ ചിത്രത്തിന്റെ മേൽ പ്ലാറ്റ്‌ഫോമിന് അവകാശങ്ങൾ നൽകുന്നുണ്ടോ, മോഡൽ പരിശീലനത്തിൽ ഇത് ഉപയോഗിക്കാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങൾ ആദ്യമേ മനസ്സിലാക്കുക.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file