സമകാലിക മലയാളം ഡെസ്ക്
ഒരു വ്യക്തി ഏകദേശം 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണമെന്നാണ് പറയുന്നത്.
നല്ല ഉറക്കം ആരോഗ്യത്തിന് വളരെ പ്രധാനമാണ്.
ഉറങ്ങുമ്പോൾ പൊസിഷൻ ശ്രദ്ധിക്കേണ്ടതും വളരെ പ്രധാനമാണ്.
ശരിയായ പൊസിഷനിൽ ഉറങ്ങുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. എന്നാൽ തെറ്റായ പൊസിഷനിലാണ് നിങ്ങൾ ഉറങ്ങുന്നതെങ്കിൽ അത് പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
വലതുവശം ചരിഞ്ഞുള്ള ഉറക്കം
ഈ സ്ലീപ്പിങ് പൊസിഷൻ സ്ലീപ് അപ്നിയയും കൂർക്കംവലിയും കുറയ്ക്കാൻ സഹായിക്കും. വലതുവശം ചരിഞ്ഞു ഉറങ്ങുന്നത് ശ്വാസനാളം തുറക്കുകയും ശ്വസനം മെച്ചപ്പെടുത്തുകയും ചെയ്യും.
ഇടതുവശം ചരിഞ്ഞുള്ള ഉറക്കം
ഇടതുവശം ചരിഞ്ഞു കിടന്നാണ് നിങ്ങൾ ഉറങ്ങാറുള്ളതെങ്കിൽ ഇത് ആസിഡ് റിഫ്ലക്സ് തടയാൻ സഹായിക്കും. ദഹനപ്രക്രിയ കൂടുതൽ എളുപ്പമാക്കാൻ ഇത് സഹായിക്കും.
മലർന്ന് കിടന്നുള്ള ഉറക്കം
മലർന്ന് കിടന്നുറങ്ങുന്നത് നട്ടെല്ല്, കഴുത്ത്, തോളുകൾ എന്നിവയ്ക്ക് സ്വാഭാവിക വിന്യാസം നൽകുന്നു. രാവിലെ ഉണരുമ്പോൾ വേദന കുറയ്ക്കാൻ ഇത് സഹായിക്കും.
കമിഴ്ന്ന് കിടന്നുള്ള ഉറക്കം
കമിഴ്ന്ന് കിടന്നുറങ്ങുന്നത് നെഞ്ചിന് കൂടുതൽ വികാസം നൽകുന്നു. എന്നാൽ കൂടുതൽ നേരം ഇങ്ങനെ ഉറങ്ങരുത്. കാരണം ഇത് നിങ്ങളുടെ കഴുത്തിനും നട്ടെല്ലിനും സമ്മർദം ഉണ്ടാക്കുകയും ശ്വാസകോശ ശേഷിയെ ബാധിക്കുകയും ചെയ്യും
ഗർഭിണികൾ കിടക്കേണ്ടത്
ഗർഭിണികൾ ഇടതുവശം ചരിഞ്ഞു കിടന്നുറങ്ങുന്നതാണ് നല്ലത്. ഈ വശം ചരിഞ്ഞു ഉറങ്ങുന്നത് കുഞ്ഞിന് മികച്ച രക്തപ്രവാഹം നൽകാൻ സഹായിക്കും.
ഇടത് വശം ആയാലും വലത് വശം ആയാലും ദീർഘനേരം ഒരേ വശത്തോട്ട് തന്നെ കിടക്കുന്നത് ചിലപ്പോൾ തോളിലും ഇടുപ്പിലും സമ്മർദ്ദം കൂട്ടുകയും വേദനയ്ക്ക് കാരണമാകുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates