വയറിളക്കം മാറ്റാൻ വീട്ടിലുണ്ട് പരിഹാരം

സമകാലിക മലയാളം ഡെസ്ക്

പലപ്പോഴും കുട്ടികൾക്കും മുതി‍‍ർന്നവർക്കുമൊക്കെ വയറിളക്കം ഉണ്ടാകാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

എന്തെങ്കിലും ഭക്ഷണം പിടിക്കാതെ വരുമ്പോഴോ അല്ലെങ്കിൽ മറ്റ് ബുദ്ധിമുട്ട് കാരണമോ ആണ് വയറിളക്കം ഉണ്ടാകുന്നത്

പ്രതീകാത്മക ചിത്രം | Pinterest

ചെറിയ രീതിയിലുള്ള വയറിളക്കത്തിന് വീട്ടിൽ തന്നെ ചില പരിഹാര മാ‍ർഗങ്ങൾ കാണാൻ സാധിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ആപ്പിൾ സൈഡ‍ർ വിനിഗർ

പ്രകൃതിദത്ത ആൻ്റിബയോട്ടിക്കായി പ്രവ‍ർത്തിക്കുന്നതാണ് ആപ്പിൾ സൈ‍ഡർ വിനിഗർ. വയറിളക്കത്തിന് മികച്ചൊരു പരിഹാരമാണിത്.

apple cider vinegar | Pinterest

ഒരു ഗ്ലാസ് ഇളംചൂടുള്ള വെള്ളത്തിലേക്ക് രണ്ട് ടീസ്പൂൺ ആപ്പിൾ സിഡെർ വിനാഗിരിയും ഒരു ടീസ്പൂൺ തേനും ചേ‍ർത്ത് ദിവസവും രണ്ട് നേരം കുടിക്കാവുന്നതാണ്. കുടലിൽ രൂപപ്പെടുന്ന ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാൻ ഇത് ഏറെ സഹായിക്കും.

apple cider vinegar | Pinterest

തൈര്

നല്ലൊരു പ്രോബയോട്ടികാണ് തൈര്. തൈര് വെറുതെ കുടിക്കുന്നത് വയറിളക്കം മാറ്റാൻ സഹായിക്കും.

Curd | Pinterest

തൈരിനൊപ്പം അൽപ്പം കുരുമുളകോ ഉപ്പോ ചേർത്ത് ദിവസതത്തിൽ രണ്ടോ മൂന്നോ തവണ ഇത് കഴിക്കാം. വയറികളക്കം കാരണം ശരീരം നേരിടുന്ന നി‍ർജ്ജലീകരണം തടയാൻ ഇത് ഏറെ നല്ലതാണ്.തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് കുടലിനെ ആരോഗ്യത്തോടെ വയ്ക്കാൻ സഹായിക്കും.

Curd | Pinterest

കരിക്കിൻ വെള്ളം

വയറിളക്കം കുറയ്ക്കാൻ സഹായിക്കുനന ഏറ്റവും മികച്ചൊരു പരിഹാര മാ‍ർഗമാണ് കരിക്കിൻ വെള്ളം. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിന് നല്ലതാണ്. കരിക്കിൻ വെള്ളം വെറുതെ കുടിക്കുന്നത് ക്ഷീണം മാറ്റാനും സഹായിക്കും.

Coconut water | Pinterest

ജീരക വെള്ളം

വയറിളക്കത്തിൽ നിന്ന് ആശ്വാസം കിട്ടാൻ ഒരു പാത്രം വെള്ളത്തിൽ കുറച്ച് ജീരകം ഇട്ട് നന്നായി തിളപ്പിക്കുക. ചൂടാറിയതിന് ശേഷം കുടിക്കാവുന്നതാണ്. ദിവസം മൂന്നോ നാലോ തവണ വീതം ഈ വെള്ളം കുടിക്കുക.

Cumin | Pinterest

ജീരകത്തിലെ ആന്റിസെപ്റ്റിക് ഗുണങ്ങൾ കുടലിലെ പ്രശ്നങ്ങളെ പരിഹരിക്കാനും പ്രകോപിതമായ കേടുപാടുകൾ മാറ്റാനും ഏറെ നല്ലതാണ്.

Cumin | Pinterest

ഇഞ്ചി

കറികൾക്ക് ഗുണവും മണവും നൽകുന്ന ഇഞ്ചിയും ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. ഇഞ്ചിയിട്ട പാനീയങ്ങൾ കുടിക്കുന്നത് വയറിന് കൂടുതൽ നല്ലതാണ്.

Ginger | Pinterest

വയറിലെ പേശികളെ ബലപ്പെടുത്താൻ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും സഹായിക്കാറുണ്ട്. വയറ്റിലെ ആന്തരിക പ്രവ‍ത്തനങ്ങളെ മെച്ചപ്പെടുത്താനും ഇഞ്ചി ഏറെ നല്ലതാണ്.

Ginger | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File