സമകാലിക മലയാളം ഡെസ്ക്
കാൽമുട്ട് വേദന ഒരു വാർദ്ധക്യ പ്രശ്‌നം മാത്രമല്ല, 30 കളിലും 40 കളിലും പ്രായമുള്ള ആളുകളെ ഇത് ബാധിക്കുന്നു.
ജീവിതശെെലിയിൽ നാം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ കാൽമുട്ടുകൾ സംരക്ഷിക്കാനും മുട്ടുവേദന അകറ്റാനും കഴിയും.
കാൽ മുട്ടുവേദന തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
അമിത ശരീരഭാരം കാൽമുട്ട് സന്ധികളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും തേയ്മാനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നതും വ്യായാമം ചെയ്യുന്നതും കാൽമുട്ടിനെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.
പതിവായി വ്യായാമം ചെയ്യുന്നത് കാൽമുട്ടിന് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്തുകയും സന്ധികളുടെ സ്ഥിരത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എയറോബിക് വ്യായാമങ്ങൾ, നടത്തം, യോഗ എന്നിവ ശീലമാക്കുക.
ശാരീരിക പ്രവർത്തനങ്ങൾക്ക് മുമ്പും ശേഷവുമുള്ള ശരിയായ വാം-അപ്പ് പരിക്കുകൾ തടയാൻ സഹായിക്കും. വാം-അപ്പ് പേശികളെയും സന്ധികളെയും വ്യായാമത്തിനു ശേഷമുള്ള വീണ്ടെടുക്കലിന് സഹായിക്കുകയും ചെയ്യുന്നു.
ശരിയായ ചെരിപ്പുകളും ഷൂസുകളും ധരിക്കുന്നത് കാൽമുട്ടുകളിലെ സമ്മർദ്ദം കുറയ്ക്കും. പാദങ്ങൾ ശരിയായി വിന്യസിക്കുന്ന പാദരക്ഷകൾ തെറ്റായ സ്ഥാനം തടയുകയും കാൽമുട്ട് വേദനയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ദീർഘനേരം ഇരിക്കുന്നത് കാൽമുട്ടിനെ താങ്ങിനിർത്തുന്ന പേശികളിൽ കാഠിന്യത്തിനും ബലഹീനതയ്ക്കും കാരണമാകും. ഡ്യൂട്ടിക്കിടെ ആണെങ്കിലും ഇടയ്ക്കിടെ നടക്കുന്നത് കാൽമുട്ട് സന്ധിയിലെ സമ്മർദ്ദം കുറയ്ക്കും.
സന്ധികളുടെ ലൂബ്രിക്കേഷന് ആവശ്യമായ ജലാംശം അത്യാവശ്യമാണ്. നിർജ്ജലീകരണം സൈനോവിയൽ ദ്രാവകം കുറയുന്നതിനും കാൽമുട്ട് സന്ധിയിലെ തേയ്മാനത്തിനും കാരണമാകും.
കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുടെ മതിയായ ഉപഭോഗം അസ്ഥികളെ ആരോഗ്യത്തോടെ നിലനിർത്തും. കാൽമുട്ടിൽ സ്ഥിരമായി അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates