വായ്നാറ്റത്തിന്റെ പരിഹാരം വീട്ടിൽത്തന്നെ ഉണ്ട്

സമകാലിക മലയാളം ഡെസ്ക്

ആത്മവിശ്വാസം കെടുത്തുന്ന ആരോഗ്യപ്രശ്നമായ വായ്‌നാറ്റത്തിന് പ്രധാന കാരണം വായയുടെ ശുചിത്വമില്ലായ്മ, ചില ഭക്ഷണങ്ങൾ, ചില രോഗാവസ്ഥകൾ എന്നിവയാണ്.

പ്രതീകാത്മക ചിത്രം | Pinterest

ദുർഗന്ധമുണ്ടാക്കുന്ന സൾഫർ സംയുക്തങ്ങൾ പുറത്തുവിടുന്ന ബാക്ടീരിയകളാണ് ഇതിന് പിന്നിൽ.

പ്രതീകാത്മക ചിത്രം | Pinterest

വായ്നാറ്റത്തിന് കാരണങ്ങളേറെയാണെങ്കിൽ നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ ഈ പ്രശ്നം മാറ്റാവുന്നതാണ്.

പ്രതീകാത്മക ചിത്രം | Pinterest

വായ്നാറ്റത്തിന് പരിഹാരം വീട്ടിൽത്തന്നെ ഉണ്ട്,അവ എന്താണെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

നാവ് വടിക്കുക എന്നത് വായ്‌നാറ്റം അകറ്റാൻ വളരെ പ്രധാനമാണ്. ബ്രഷിന്റെ പുറം ഭാഗം കൊണ്ടോ ടങ്ങ് സ്ക്രേപ്പർ കൊണ്ടോ നാവിലെ ബാക്ടീരിയകളെ നീക്കം ചെയ്യണം.

പ്രതീകാത്മക ചിത്രം | Pinterest

പല്ലുകൾക്കിടയിൽ നിന്ന് ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഫ്ലോസ് ഉപയോഗിക്കാൻ മറക്കരുത്.ഭക്ഷണങ്ങൾ അടിഞ്ഞിരിക്കുന്നത് ദുർ​ഗന്ധം വരാൻ ഇടയാക്കുന്നു.

പ്രതീകാത്മക ചിത്രം | Pexels

ദിവസവും രണ്ടുനേരം പല്ലുതേക്കുക. കാരണം, നാലുമുതൽ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ പ്ലേക്ക് രൂപപ്പെടാൻ തുടങ്ങും.

പ്രതീകാത്മക ചിത്രം | Pexels

ഓരോ തവണ ഭക്ഷണം കഴിച്ച ശേഷവും മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകുന്നത് വായ ഫ്രഷ് ആക്കാൻ സഹായിക്കും. മൗത്ത് വാഷിന് പകരമായി, ബേക്കിംഗ് സോഡ ചൂടുവെള്ളത്തിൽ ചേർത്ത് കുലുക്കുഴിഞ്ഞാൽ വായിലെ ബാക്ടീരിയകളെ നശിപ്പിക്കാനും ദുർഗന്ധം ഇല്ലാതാക്കാനും സാധിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണം കഴിച്ച ശേഷം പെരുംജീരകം ചവയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനും വായിലെ ദുർഗന്ധം അകറ്റി ഫ്രഷ് ആക്കുന്നതിനും സഹായിക്കും. 

fennel seed | Pinterest

വെള്ളം കുടിക്കുന്നത് വായ നനവുള്ളതും വൃത്തിയുള്ളതുമായി നിലനിർത്താനും ബാക്ടീരിയ അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും. വായവരണ്ട അവസ്ഥ തുടരുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുക.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File