സമകാലിക മലയാളം ഡെസ്ക്
പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് പ്രധാനമാണെങ്കിലും പലപ്പോഴും പച്ചക്കറികള്‍ ആരോഗ്യത്തിന് പകരം അസുഖങ്ങളാണ് നല്‍കുന്നത്.
ഇവയിലെ കീടനാശിനികള്‍ തന്നെയാണ് ഇതിന് കാരണമാകുന്നത്.
കടയിൽ നിന്നും വാങ്ങുന്ന പച്ചക്കറികളിലെ വിഷം കളയാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയാം.
ഇലക്കറികള്‍ പൊതുവേ ധാരാളം കെമിക്കലുകള്‍ അടങ്ങുന്നവയാണ്. ഇലക്കറികൾ വിനാഗിരി ലായനിയിലോ അല്ലെങ്കിൽ വാളൻപുളി ലായനിയിലോ 15 മിനിറ്റ് മുക്കിവയ്ക്കുക. അതിനു ശേഷം കഴുകിയെടുക്കാം. ഇതല്ലെങ്കില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളം ഉപയോഗിയ്ക്കാം.
വെള്ളരി, പാവയ്ക്ക, വെണ്ട, വഴുതന, തുടങ്ങിയ പച്ചക്കറികൾ വൃത്തിയാക്കാൻ പച്ചക്കറികൾ മൃദുവായി ഉരച്ച് കഴുകുക. പിന്നീട് വാളൻപുളി ലായനിയിലോ അല്ലെങ്കിൽ വിനാഗിരി ലായനിയിലോ ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളത്തിലോ മുക്കിവെച്ച് ഒരു കോട്ടൺ തുണി ഉപയോഗിച്ച് വെള്ളം തുടക്കാം.
പച്ചമുളക്, കാപ്‌സിക്കം, തക്കാളി, ബീൻസ്, എന്നിവ വിനാഗിരി ലായനിയിലോ വാളൻപുളി ലായനിയിലോ മുക്കിവയ്ക്കുക. അതിനു ശേഷം പല തവണ കഴുകിയെടുക്കുക
ബീറ്റ്‌റൂട്ട്, കാരറ്റ് എന്നിവയിലെ വിഷാംശം കളയാൻ ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളത്തിൽ മുക്കിവെച്ച് കഴുകിയെടുക്കുക.. കോട്ടൺ തുണി ഉപയോഗിച്ച് ജലാംശം തുടച്ചശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates