നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ മദ്യത്തിന്റെ സാന്നിധ്യമുണ്ടോ?

സമകാലിക മലയാളം ഡെസ്ക്

ലഹരിപാനീയങ്ങൾ ഉപയോഗിക്കാത്തവർ പോലും അറിയാതെ നിത്യവും നിശ്ചിത അളവിൽ ആൽക്കഹോൾ ശരീരത്തിലെത്തുന്നുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ വിശ്വസിക്കണം

Drinks | Pinterest

നമ്മൾ നിത്യവും കഴിക്കുന്ന പഴങ്ങൾ, ബ്രെഡ്, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയിലെല്ലാം ശാസ്ത്രീയമായി തന്നെ മദ്യത്തിന്റെ സാന്നിധ്യം അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ .

Fruits | Pinterest

ലഹരി ലക്ഷ്യമിട്ടല്ലെങ്കിലും, ഭക്ഷണപദാർത്ഥങ്ങളിലുണ്ടാകുന്ന സ്വാഭാവികമായ പുളിപ്പിക്കൽ പ്രക്രിയയാണ് ഇതിന് പ്രധാന കാരണം.

Fermentation | Pinterest

ഭക്ഷണപദാർത്ഥങ്ങളിലെ പഞ്ചസാരയും അന്നജവും യീസ്റ്റുമായോ ബാക്ടീരിയയുമായോ സമ്പർക്കത്തിൽ വരുമ്പോഴാണ് ആൽക്കഹോൾ രൂപപ്പെടുന്നത്.

Sugar | Pinterest

ഭക്ഷണത്തിലെ ഈ ചെറിയ അളവിലുള്ള മദ്യത്തെ മനുഷ്യശരീരം സ്വാഭാവികമായി തന്നെ ദഹിപ്പിച്ചു കളയുന്നതിനാൽ ആരോഗ്യപരമായ ആശങ്കകൾക്ക് വലിയ പ്രസക്തിയില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Drinks | Pinterest

വാനില എസ്സൻസ്

ഭക്ഷണത്തിന് രുചിയും ഗന്ധവും നൽകാൻ ഉപയോഗിക്കുന്ന വാനില എസ്സൻസിലാണ് ഏറ്റവും കൂടുതൽ ആൽക്കഹോൾ ശതമാനമുള്ളത്. പല രാജ്യങ്ങളിലെയും നിയമപ്രകാരം വാനില എസ്സൻസ് കേടുവരാതെ സൂക്ഷിക്കാൻ അതിൽ കുറഞ്ഞത് 35 ശതമാനം മദ്യം ചേർക്കേണ്ടതുണ്ട്.

vanilla essence | Pinterest

തൈര്

പാലുൽപന്നങ്ങൾ പുളിപ്പിക്കുമ്പോഴാണ് തൈര് ഉണ്ടാകുന്നത്. ഈ പ്രക്രിയയിൽ വളരെ ചെറിയ അളവിൽ മദ്യം ഉൽപാദിപ്പിക്കപ്പെടുന്നു. എങ്കിലും വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഇവയിൽ മദ്യം അടങ്ങിയിരിക്കുന്നത്.

Curd | Pinterest

സോഫ്റ്റ് ഡ്രിങ്കുകള്‍

പഞ്ചസാര അടങ്ങിയ മിക്ക സോഫ്റ്റ് ഡ്രിങ്കുകളിലും, ഷുഗർ ഫ്രീ ഇനങ്ങളിലും മദ്യത്തിന്റെ സാന്നിധ്യമുണ്ട്. കൊക്കകോള, ഫാന്റ, സ്പ്രൈറ്റ് തുടങ്ങിയവയിൽ 0.5 ശതമാനം മദ്യം വരെ കണ്ടേക്കാം.

Soft drinks | Pinterest

ബ്രെഡ്

ബ്രെഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന യീസ്റ്റ്, മാവ് പുളിപ്പിക്കുമ്പോൾ ആൽക്കഹോൾ പുറത്തുവിടുന്നു. സാധാരണ ബ്രെഡുകളിൽ 1.18 ശതമാനം മുതൽ 1.28 ശതമാനം വരെ ആൽക്കഹോൾ ഉണ്ടാകാം. ഫ്രഞ്ച് ശൈലിയിലുള്ള സ്വീറ്റ് മിൽക്ക് റോളുകളിൽ ഇത് 1.30 ശതമാനം വരെയുണ്ടാകും.

Bread | Pinterest

ഫ്രൂട്ട് ജ്യൂസ്

പഴങ്ങൾ വിളവെടുക്കുമ്പോഴോ സൂക്ഷിച്ചു വയ്ക്കുമ്പോഴോ ചൂടാക്കുമ്പോഴോ സ്വാഭാവികമായി മദ്യം രൂപപ്പെടാം. മുന്തിരി ജ്യൂസിലാണ് ഏറ്റവും കൂടുതൽ ആൽക്കഹോൾ അടങ്ങിയിരിക്കുന്നത്. ഓറഞ്ച്, ആപ്പിൾ ജ്യൂസ് തുടങ്ങിയവയിൽ 0.04 ശതമാനം മുതൽ 0.5 ശതമാനം വരെ എബിവി കാണപ്പെടുന്നു.

Grape Juice | Pinterest

വിനാഗിരി

ബാൽസാമിക് വിനാഗിരി, വൈൻ വിനാഗിരി എന്നിവയുടെ നിർമാണ രീതി വൈൻ ഉണ്ടാക്കുന്നതിന് സമാനമാണ്. അതിനാൽ ഇവയിൽ 0.1 ശതമാനം മുതൽ 0.4 ശതമാനം വരെ ആൽക്കഹോൾ കാണപ്പെടുന്നു.

viniger | Pinterest

സോയ സോസ്

സോയ സോസ് നിർമിക്കുന്നത് സോയാബീനും ഗോതമ്പും പുളിപ്പിച്ചാണ്. ഇത് ബിയർ ഉണ്ടാക്കുന്നതിന് സമാനമായ പ്രക്രിയയാണ്. അതിനാൽ സോയ സോസിൽ 1.5 ശതമാനം മുതൽ 2 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയിരിക്കുന്നു.

Soy sauce | Pinterest

പഴുത്ത വാഴപ്പഴം

വാഴപ്പഴം പഴുക്കുന്തോറും അതിലെ പഞ്ചസാര പുളിക്കുകയും മദ്യമായി മാറുകയും ചെയ്യുന്നു. നന്നായി പഴുത്ത ഒരു വാഴപ്പഴത്തിൽ ഏകദേശം 0.2 ശതമാനം മുതൽ 0.4 ശതമാനം വരെ മദ്യം അടങ്ങിയിട്ടുണ്ടാകാം.

Banana | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file