കുപ്പിവെള്ളത്തിന്റെ അടപ്പിന് പിന്നിൽ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്

സമകാലിക മലയാളം ഡെസ്ക്

കുപ്പിവെള്ളം വാങ്ങുമ്പോൾ ബ്രാൻഡിനപ്പുറം ആ കുപ്പിയുടെ അടപ്പിന്റെ നിറം നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?

പ്രതീകാത്മക ചിത്രം | Pinterest

വെറുമൊരു ഡിസൈൻ മാത്രമല്ല ആ കുപ്പിയുടെ അടപ്പിന്റെ നിറം കൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

കുപ്പിക്കുള്ളിലെ വെള്ളത്തിന്റെ ഗുണനിലവാരത്തെയും സ്വഭാവത്തെയും കുറിച്ചുള്ള വ്യക്തമായ സൂചനകളാണ് ഈ നിറങ്ങൾ നൽകുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

വിവിധ നിറത്തിലുള്ള ബോട്ടിൽ ക്യാപ്പുകൾ സൂചിപ്പിക്കുന്നത് എന്തിനെയെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

വെള്ള നിറം

കുപ്പിയുടെ അടപ്പ് വെള്ള നിറത്തിലാണെങ്കിൽ അത് പ്രോസസ്സ് ചെയ്ത വെള്ളമാണെന്ന് അർത്ഥം. സാധാരണ സ്രോതസ്സുകളിൽ നിന്നുള്ള വെള്ളം RO, UV ഫിൽട്ടറേഷൻ പോലുള്ള അത്യാധുനിക ശുദ്ധീകരണ രീതികളിലൂടെ കടത്തിവിട്ട് കുടിക്കാൻ യോഗ്യമാക്കിയവയാണിത്.

പ്രതീകാത്മക ചിത്രം | Pinterest

നീല നിറം

പ്രകൃതിദത്ത നീരുറവകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന മിനറൽ വാട്ടറാണ് നീല അടപ്പുള്ള കുപ്പികളിലുണ്ടാവുക. ഇവയിൽ ശരീരത്തിന് ആവശ്യമായ സ്വാഭാവിക ധാതുക്കൾ അടങ്ങിയിരിക്കും.

പ്രതീകാത്മക ചിത്രം | Pinterest

കറുപ്പ് നിറം

ആൽക്കലൈൻ വാട്ടറിനെയാണ് കറുത്ത അടപ്പുകൾ സൂചിപ്പിക്കുന്നത്. ശരീരത്തിലെ അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്ന ഇവയുടെ pH മൂല്യം കൂടുതലായിരിക്കും. വിപണിയിൽ ഇത്തരം വെള്ളത്തിന് വിലയും അല്പം കൂടുതലാണ്.

പ്രതീകാത്മക ചിത്രം | Pinterest

പച്ച നിറം

വെള്ളത്തിൽ നാരങ്ങയോ മറ്റ് സ്വാഭാവിക രുചികളോ ചേർത്തിട്ടുണ്ടെന്നാണ് പച്ച നിറം വ്യക്തമാക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

ചുവപ്പ് നിറം

ഗ്യാസ് നിറച്ച സ്പാർക്ലിംഗ് വാട്ടർ അല്ലെങ്കിൽ സോഡാ കുപ്പികൾക്കാണ് സാധാരണയായി ചുവന്ന അടപ്പുകൾ നൽകുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

മഞ്ഞ നിറം

വൈറ്റമിനുകളും ഇലക്ട്രോലൈറ്റുകളും അധികമായി ചേർത്ത വെള്ളമാണിതെന്ന് മഞ്ഞ അടപ്പ് സൂചിപ്പിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File