ലോകം ചുറ്റിക്കറങ്ങുന്നവർക്ക് ഇഷ്ടം ഈ 10 രാജ്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

വിദേശയാത്ര പോകണമെന്ന് ആഗ്രഹമുള്ള സഞ്ചാരികൾ നിരവധിയാണ്

പ്രതീകാത്മക ചിത്രം | Pexels

വേള്‍ഡ് പോപ്പുലേഷന്‍ റിവ്യുവിന്റെ അടിസ്ഥാനത്തില്‍ 2025ല്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തിയ പത്തു രാജ്യങ്ങള്‍ പരിചയപ്പെടാം.

പ്രതീകാത്മക ചിത്രം | Pexels

ഫ്രാന്‍സ്

ഈഫല്‍ ടവര്‍, ലൂവ്ര് മ്യൂസിയം, നോത്രദാം, മെഡിറ്ററേനിയന്‍ തീരപ്രദേശമായ കോറ്റ് ഡി അസൂര്‍, വെര്‍സാലിസ് കൊട്ടാരം, ഡിസ്‌നി ലാന്‍ഡ് പാരിസ് എന്നിങ്ങനെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങള്‍ നിരവധിയാണ് ഫ്രാന്‍സിലുള്ളത്.

ഫ്രാന്‍സ് | Pexels

സ്‌പെയിന്‍

വ്യത്യസ്ത സംസ്‌ക്കാരങ്ങളുടെ കൂടിച്ചേരലും ചരിത്ര നിര്‍മിതികളും മനോഹര തീരങ്ങളും കാളപ്പോരും ടൊമാറ്റോ ഫെസ്റ്റിവലും പോലുള്ള ആഘോഷങ്ങളുമെല്ലാം സ്‌പെയിനിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

സ്‌പെയിന്‍ | Pexels

അമേരിക്ക

യെല്ലോസ്‌റ്റോണ്‍ നാഷണല്‍ പാര്‍ക്കും ഗ്രാന്‍ഡ് കാന്യണും അടക്കം 26 യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങളുണ്ട് അമേരിക്കയില്‍. വ്യത്യസ്തമായ വിഭവങ്ങളാല്‍ സമ്പന്നമായ രാജ്യം കൂടിയാണ് അമേരിക്ക.

അമേരിക്ക | Pexels

ചൈന

കണ്ണെത്താ ദൂരത്തോളം വളഞ്ഞു പുളഞ്ഞു പോവുന്ന വന്‍മതിലും ബീജിങിന്റെ ഹൃദയഭാഗത്തുള്ള കൊട്ടാര സമുച്ചയമായ ഫോര്‍ബിഡന്‍ സിറ്റിയുമെല്ലാം ലോകമെങ്ങുമുള്ള സഞ്ചാരികളെ ചൈനയിലേക്ക് ആകര്‍ഷിക്കുന്നു.

ചൈന | Pexels

ഇറ്റലി

കലയേയും ചരിത്രത്തേയും ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട കേന്ദ്രമാണ് ഇറ്റലി. റോമിലെ കൊളോസിയം വത്തിക്കാന്‍ സിറ്റി,കലാ നഗരമായ ഫ്‌ളോറന്‍സ്, വെനീസുമെല്ലാം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.

ഇറ്റലി | Pexels

തുര്‍ക്കി

ഇസ്താംബുളിലെ ബ്ലു മോസ്‌കും കാപഡോഷ്യയിലെ ചിമ്മിണികളും ബലൂണ്‍ യാത്രകളുമെല്ലാം സഞ്ചാരികളുടെ പ്രാധനാ ആകർഷണമാണ്.

തുര്‍ക്കി | Pexels

മെക്‌സിക്കോ

കാന്‍കുണിലെ വെള്ളിമണല്‍ തീരങ്ങളും പ്യുര്‍ട്ടോ വല്ലാര്‍ട്ടയിലെ തീരങ്ങളും ഫ്രിദ കഹ്‌ലോ മ്യൂസിയവും ഡിയ ഡെ ലോസ് മുര്‍ട്ടോസ് പോലുള്ള ഉത്സവങ്ങളുമെല്ലാം മെക്‌സിക്കോയിലേക്ക് കൂടുതലായി സഞ്ചാരികളെ എത്തിക്കുന്നുണ്ട്.

മെക്‌സിക്കോ | Pexels

തായ്‌ലന്‍ഡ്

സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഏഷ്യന്‍ രാജ്യങ്ങളിലൊന്നാണ് തായ്‌ലന്‍ഡ്. ബാങ്കോക്കിലെ ഗ്രാന്‍ഡ് പാലസും പ്രഭാതക്ഷേത്രമെന്ന വിളിപ്പേരുള്ള വാട്ട് അരുണുമെല്ലാം തായ്‌ലന്‍ഡിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്.

തായ്‌ലന്‍ഡ് | Pexels

ജര്‍മനി

ലോകത്ത് കൂടുതല്‍ സഞ്ചാരികളെത്തുന്ന നാടുകളിലൊന്നാണ് ജര്‍മനി. തലസ്ഥാനമായ ബെര്‍ലിനിലേക്കു തന്നെ നിരവധി പേര്‍ ആകര്‍ഷിക്കപ്പെടാറുണ്ട്. മ്യൂണിച്ചിലെ ഒക്ടോബര്‍ ഫെസ്റ്റും ഗ്രാന്‍ഡ് പാലസുകളും സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാണ്.

ജര്‍മനി | Pexels

ബ്രിട്ടന്‍

എല്ലാത്തരം സഞ്ചാരികളേയും തൃപ്തിപ്പെടുത്താന്‍ വേണ്ട വിഭവങ്ങള്‍ ബ്രിട്ടനിലുണ്ട്. പൗരാണികകാലത്തു നിന്നുള്ള അത്ഭുതമായ സ്റ്റോന്‍ഹെന്‍ജും മധ്യകാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന എഡിന്‍ബര്‍ഗുമെല്ലാം സഞ്ചാരികളുടെ മനം കവരുന്നു.

ബ്രിട്ടന്‍ | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file