ഈ 5 ഭക്ഷണങ്ങൾ എയർ ഫ്രയർ ഫ്രണ്ട്ലി അല്ല‌

സമകാലിക മലയാളം ഡെസ്ക്

എണ്ണ ഉപയോഗിക്കാതെ ഭക്ഷണം ഫ്രൈ ചെയ്ത് എടുക്കാമെന്നതാണ് എയര്‍ ഫ്രയറു കൊണ്ടുള്ള ഗുണം.

പ്രതീകാത്മക ചിത്രം | Freepik

എല്ലാത്തരം ഭക്ഷണങ്ങളും എയര്‍ ഫ്രയറിൽ പാകം ചെയ്യാന്‍ കഴിയില്ല.

പ്രതീകാത്മക ചിത്രം | Freepik

ചില ഭക്ഷണങ്ങള്‍ എയര്‍ ഫ്രയറിൽ ഉണ്ടാക്കുന്നത് അവയുടെ രുചി, ഘടന മാത്രമല്ല ഉപകരണത്തെ തന്നെ മോശമാക്കാം.

പ്രതീകാത്മക ചിത്രം | Freepik

ബജ്ജികൾ

മാവിൽ മുക്കിപ്പൊരിക്കുന്ന ബജ്ജികൾ എയർഫ്രയറിൽ ഉണ്ടാക്കാൻ പാടില്ല.മാവിൽ മുക്കി എയർ ഫ്രയറിലേക്ക് വെയ്ക്കുമ്പോൾ അത് സുക്ഷിരങ്ങളിലൂടെ പുറത്തു വരും. ഇത് ഭക്ഷണത്തിന്റെ രുചിയെയും ഘടനെയും മാറ്റുമെന്ന് മാത്രമല്ല, വൃത്തിയാക്കാനും പ്രയാസമായിരിക്കും.

പ്രതീകാത്മക ചിത്രം | Pexels

ചീസ്

ചീസ് എയര്‍ ഫ്രയറിൽ പകം ചെയ്യുമ്പോള്‍ സൂക്ഷിക്കണം. ചീസ് പെട്ടെന്ന് ഉരുകി പോകുന്നു. ഇത് ബാസ്‌ക്കറ്റിലൂടെ ഊര്‍ന്നു ഇറങ്ങുന്നു. ഇത് ഉപകരണത്തെയും ഭക്ഷണത്തെയും മോശമാക്കാം.

പ്രതീകാത്മക ചിത്രം | pexels

ഇലക്കറികള്‍

ചീര, കേല പോലുള്ള ഇലക്കറികള്‍ എയര്‍ ഫ്രയറില്‍ പാകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ഇവയ്ക്ക് കനം കുറവായതിനാല്‍ എയര്‍ ഫ്രയറിന്റെ ഫാനിന് ചുറ്റും പറ്റിപ്പിടിച്ചിരിക്കാനും ഭക്ഷണം കരിഞ്ഞു പോകാനും ഇടയാക്കും.

പ്രതീകാത്മക ചിത്രം | Pexels

അരി അല്ലെങ്കില്‍ ധാന്യങ്ങള്‍

അരി അല്ലെങ്കില്‍ മറ്റ് ധാന്യങ്ങള്‍ വെള്ളത്തില്‍ വേവിക്കുന്നതാണ്. എന്നാല്‍ ഭക്ഷണം പാകം ചെയ്യുന്നതിന് വായുവിനെ ആണ് എയര്‍ ഫ്രയര്‍ ആശ്രയിക്കുന്നത്. അരി, പാസ്ത, ക്വീൻവ പോലുള്ള ധാന്യങ്ങള്‍ക്ക് യോജിക്കില്ല.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | File