സമകാലിക മലയാളം ഡെസ്ക്
മഴക്കാലത്ത് പുറത്തിറങ്ങുമ്പോൾ ബാഗിൽ കുടയും റെയിൻകോട്ടും മാത്രം കൊണ്ട് നടക്കുന്ന ആളുകളാണോ നിങ്ങൾ?
എന്നാൽ ഇവയ്ക്ക് പുറമേ അത്യാവശ്യം ചില കാര്യങ്ങളും നിങ്ങൾ ബാഗിൽ എടുത്തുവെയ്ക്കേണ്ടതായിട്ടുണ്ട്.
മഴക്കാലത്ത് എപ്പോഴും കൈവശം ഉണ്ടായിരിക്കേണ്ട അവശ്യ സാധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഹാൻഡ് സാനിറ്റൈസർ
മഴക്കാലത്ത് പൊതുസ്ഥലങ്ങളിൽ രോഗാണുക്കൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കാം. യാത്രയ്ക്കിടയിൽ കൈകൾ വൃത്തിയാക്കാൻ ഹാൻഡ് സാനിറ്റൈസർ കൈവശം കരുതുക.
വെറ്റ് വൈപ്പുകളും ടിഷ്യൂവും
നനഞ്ഞ കൈകളും മുഖവും തുടയ്ക്കാനും അഴുക്ക് നീക്കം ചെയ്യാനും വെറ്റ് വൈപ്പുകളും ഡ്രൈ ടിഷ്യൂവും ഉപകാരപ്പെടും. വ്യക്തിശുചിത്വം നിലനിർത്താൻ ഇവ സഹായിക്കും.
കുടിവെള്ളത്തിനായി കുപ്പി
മഴക്കാലത്തും ശരീരത്തിന് ആവശ്യമായ ജലാംശം ആവശ്യമാണ്. തിളപ്പിച്ചാറിയ കുടിവെള്ളം കൈവശം കരുതുന്നത് ദാഹം ഒഴിവാക്കാനും ആരോഗ്യസംരക്ഷണത്തിനും സഹായിക്കും.
ചെറിയ ഫസ്റ്റ് എയ്ഡ് കിറ്റ്
ബാൻഡേജ്, ആന്റിസെപ്റ്റിക് ലോഷൻ, കോട്ടൺ, പ്ലാസ്റ്റർ തുടങ്ങിയവ ഉൾപ്പെടുത്തിയ ചെറിയ ഫസ്റ്റ് എയ്ഡ് കിറ്റ് ചെറിയ മുറിവുകളോ പരിക്കുകളോ ഉണ്ടായാൽ ഉടൻ ഉപയോഗിക്കാം.
മരുന്നുകൾ
പ്രമേഹം, രക്തസമ്മർദം, ആസ്ത്മ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ ദിവസേന കഴിക്കുന്ന മരുന്നുകൾ ഒരിക്കലും മറക്കരുത്. കൂടാതെ ഡോക്ടർ നിർദേശിച്ച അടിയന്തര മരുന്നുകളും ചുമയ്ക്കും തൊണ്ടവേദനയ്ക്കുമുള്ള മരുന്നുകളും കൈവശം സൂക്ഷിക്കുക..
എക്സ്ട്രാ ഒരു ജോഡി സോക്‌സ്
നനഞ്ഞ സോക്സ് ഏറെ നേരം ധരിക്കുന്നത് ഫംഗസ് അണുബാധയ്ക്കും ദുർഗന്ധത്തിനും കാരണമാകാം. അതിനാൽ ഒരു ജോഡി ഉണങ്ങിയ സോക്സ് ബാഗിൽ കരുതുന്നത് നല്ലതാണ്.
കൊതുക് പ്രതിരോധ ക്രീം
മഴക്കാലത്ത് കൊതുകുകളുടെ എണ്ണം വർധിക്കുന്നതിനാൽ കൊതുകുകടി ഒഴിവാക്കാൻ കൊതുക് പ്രതിരോധ ക്രീമോ പാച്ചോ ഉപയോഗിക്കുന്നത് നല്ലതാണ്.
പോക്കറ്റ് കുട/റെയിൻകോട്ട്
വീണ്ടും മഴയിൽ നനയുന്നത് ജലദോഷത്തിനും അസ്വസ്ഥതകൾക്കും കാരണമാകാം. അതിനാൽ എളുപ്പത്തിൽ ബാഗിൽ ഒതുങ്ങുന്ന കുടയോ റെയിൻകോട്ട് കരുതുക.
ലഘുഭക്ഷണം
നട്ട്‌സ്, ഡ്രൈ ഫ്രൂട്ട്സ്, എനർജി ബാർ തുടങ്ങിയ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കൈവശം വയ്ക്കാം. ഇത് ഊർജം നിലനിർത്താനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates