സമകാലിക മലയാളം ഡെസ്ക്
അടുക്കളയിൽ ജോലിചെയ്യുമ്പോൾ ഇടയ്ക്ക് കൈ ഒക്കെ പൊള്ളുന്നത് സാധാരണയാണ്.
തിളച്ച വെള്ളം വീണ്, ആവി അടിച്ച് അങ്ങനെ പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാം.
ചെറിയ പൊള്ളലുകൾക്ക് വീട്ടിൽ തന്നെ ചെറിയ പൊടിക്കൈകളിലൂടെ പരിഹരിക്കാം നേടാം.
കൂൾ കംപ്രസ്
പൊള്ളലേറ്റാലുണ്ടാകുന്ന വേദനയ്ക്കും അതുപോലെ നീര് വയ്ക്കുന്നതിനും ചെറിയ തണുപ്പുള്ള വെള്ളത്തിൽ മുക്കിയ തുണി പൊള്ളിയതിൻ്റെ മുകളിൽ ഇടുന്നത് ഗുണം ചെയ്യും. 5 മുതൽ 10 മിനിറ്റിൻ്റെ ഇടവേളകളിൽ ഇങ്ങനെ ചെയ്യുന്നതാണ് ഏറെ നല്ലത്.
കറ്റാർവാഴ
ചെറിയ തരത്തിലുള്ള പൊള്ളലുകൾ മാറ്റാൻ ഏറെ നല്ലതാണ് കറ്റാർവാഴയെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ബാക്ടീരിയ ഉണ്ടാകുന്നത് തടയാൻ ഇത് ഏറെ സഹായിക്കും. ചെടിയിൽ നിന്ന് പറിച്ചെടുത്ത ഒരു കറ്റാർവാഴയുടെ ജെൽ മുറിവുള്ള ഭാഗത്ത് ഇടുക.
തേൻ
തേനിൻ്റെ ആൻ്റി ബാക്ടീരിയൽ ആൻ്റി ഫംഗൽ ഗുണങ്ങൾ മുറിവ് ഉണക്കാൻ നല്ലതാണ്.പിഎച്ച് ബാലൻസ് നിലനിർത്തി ബാക്ടീരിയ ഉണ്ടാകുന്നത് തടയാൻ തേൻ വളരെയധികം സഹായിക്കും. ഇതിലെ ആൻ്റി ഓക്സിഡൻ്റ് ഘടകങ്ങൾ മുറിവ് വേഗത്തിൽ ഉണക്കാൻ സഹായിക്കും.
വെള്ളത്തിൽ കഴുകാം
കൈയിലോ കാലിലോ ചെറിയ പൊള്ളലുകൾ ഉണ്ടായാൽ ആദ്യം ചെയ്യേണ്ടത് വെള്ളത്തിൽ കഴുകുക എന്നതാണ്. പൈപ്പ് തുറന്ന് വച്ച ശേഷം അതിന് താഴെ കൊണ്ട് വയ്ക്കാവുന്നതാണ്.ഏകദേശം 20 മിനിറ്റോളം വെള്ളത്തിനടിയിൽ പൊള്ളിയ ഭാഗം വയ്ക്കാൻ ശ്രമിക്കുക.
എന്നാൽ വലിയ രീതിയിലുള്ള പൊള്ളലുകൾക്ക് ഡോക്ടറുടെ വൈദ്യ സഹായം തേടേണ്ടത് ഏറെ പ്രധാനമാണ്. പൊള്ളലിൻ്റെ ആഴം വച്ചാണ് എപ്പോഴും അതിനെ തരം തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates