പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ഡ്രൈഫ്രൂട്ടുകൾ ഇവയാണ്

സമകാലിക മലയാളം ഡെസ്ക്

ഡ്രൈഫ്രൂട്ടുകൾ പൊതുവെ ആരോഗ്യത്തിന് ഗുണകരമാണെങ്കിലും, പ്രമേഹരോഗികൾക്ക് ചിലത് അത്ര ​ഗുണകരമല്ല.

Dried Fruits

ചില ഡ്രൈഫ്രൂട്ടുകളിൽ സ്വാഭാവിക പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ അവ അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമായേക്കാം.

Dried Fruits

പ്രമേഹരോഗികൾ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യേണ്ട ഡ്രൈഫ്രൂട്ടുകൾ ഏതൊക്കെയാണെന്ന് അറിയാം.

Dried Fruits

അത്തിപ്പഴം

ഉണക്കിയ അത്തിപ്പഴത്തില്‍ 60 ശതമാനത്തോളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് വളരെ പെട്ടെന്ന് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു വര്‍ധിപ്പിക്കാന്‍ കാരണമാകും.

Dried Figs

ഉണക്കമുന്തിരി

ധാരാളം ആന്റി-ഓക്‌സിഡന്റുകളും നാരുകളും അടങ്ങിയിട്ടുണ്ടെങ്കിലും അവയില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹമുള്ളവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാന്‍ കാരണമാകും.

Raisins

ഈന്തപ്പഴം

പ്രമേഹ രോഗികള്‍ക്ക് ഒട്ടും കഴിക്കാന്‍ പാടില്ലാത്ത ഒന്നാണ് ഈന്തപ്പഴം. ഇവയില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. കൂടാതെ ഗ്ലൈസമിക് സൂചികയുടെ അളവും വളരെ കൂടുതലാണ്.

Dried dates

ഉണക്ക മാങ്ങ

പഴുത്ത മാങ്ങ ഉണക്കിയത് കഴിക്കുന്നത് പ്രമേഹ രോഗികളില്‍ അപകടമാണ്. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കൂടുതലാണ്.

Dried Mangoes

ചെറി

ഉണക്കിയ ചെറികളില്‍ ഗ്ലൈസെമിക് സൂചിക വളരെ കൂടുതലാണ്. ഇത് പ്രമേഹ രോഗികളില്‍ പഞ്ചസാരയുടെ അളവു വര്‍ധിക്കാന്‍ കാരണമാകും.

Dried Cherries

പ്ലം

ഉണക്കിയ പ്ലമ്മില്‍ പഞ്ചസാരയുടെ അളവു വളരെ കൂടുതലാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും പെട്ടെന്ന് കൂടാന്‍ കാരണമാകും.

Dried Plums

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam