വീട്ടിൽ ദുർഗന്ധം വരുന്നതിനുള്ള കാരണങ്ങൾ ഇതാണ്

സമകാലിക മലയാളം ഡെസ്ക്

വീടിനുള്ളിലെ ദുർഗന്ധം പലപ്പോഴും ഒരുവലിയ പ്രശ്‌നം തന്നെയാണ്.

പ്രതീകാത്മക ചിത്രം | Pinterest

വീട് എത്രയൊക്കെ വൃത്തിയാക്കി സൂക്ഷിച്ചാലും ചില സമയങ്ങളിൽ വീടിനുള്ളിൽ നിന്നും ദുർഗന്ധം വരുന്നു.

പ്രതീകാത്മക ചിത്രം | Pinterest

വീടിനുള്ളിൽ ദുർഗന്ധം വരുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

പ്രതീകാത്മക ചിത്രം | Pinterest

നനവുള്ള വസ്ത്രങ്ങൾ

വീടിനുള്ളിൽ നനവുള്ള വസ്ത്രങ്ങൾ ഉണക്കാൻ ഇടുന്നത് ഒഴിവാക്കാം. ഇത് ദുർഗന്ധത്തിന് വഴിയൊരുക്കുന്നു. ഈർപ്പം തങ്ങി നിൽക്കുന്ന സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.

പ്രതീകാത്മക ചിത്രം | Pinterest

വൃത്തി ഇല്ലാതിരിക്കുക

വീടിനകം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വൃത്തിയില്ലാതെ കിടക്കുമ്പോഴും വീടിനുള്ളിൽ നിന്നും ദുർഗന്ധം വരാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

വൃത്തിയാക്കാത്ത പാത്രങ്ങൾ

അഴുക്കുള്ള പാത്രങ്ങൾ അടുക്കളയിൽ വൃത്തിയാക്കാതെ കൂട്ടിയിടുന്നത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു.

പ്രതീകാത്മക ചിത്രം | Pinterest

വായുസഞ്ചാരം ഇല്ലാത്തത്

വീടിനുള്ളിൽ നല്ല രീതിയിൽ വായു സഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. വായു തങ്ങി നിൽക്കുന്നത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു.

പ്രതീകാത്മക ചിത്രം | Pinterest

മാലിന്യങ്ങൾ നീക്കം ചെയ്യാം

വീടിനുള്ളിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കണം. മാലിന്യങ്ങൾ കൂടികിടക്കുമ്പോൾ ദുർഗന്ധം ഉണ്ടാവുകയും അണുക്കൾ പടരുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File