പഴങ്ങൾ പെട്ടെന്ന് ചീഞ്ഞുപോകുന്നുണ്ടോ? ഇവ ശ്രദ്ധിക്കാം

സമകാലിക മലയാളം ഡെസ്ക്

ശരീരത്തിന് ഏറ്റവും ആവശ്യമായ വെള്ളവും പോഷകങ്ങളും നൽകുന്നതിന് മികച്ച ഓപ്ഷനാണ് പഴങ്ങൾ.

Fruits

എന്നാൽ പഴങ്ങൾ വാങ്ങി ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ ചീഞ്ഞുപോകുന്നതായി കാണാം.

Fruits

ശരിയായ രീതിയിൽ സൂക്ഷിക്കാത്തത്, ചില പഴങ്ങൾ ഒന്നിച്ച് വയ്ക്കുന്നത്, ഈർപ്പം കൂടുതലാകുന്നത് തുടങ്ങിയ ചെറിയ കാര്യങ്ങളാണ് പലപ്പോഴും പഴങ്ങളുടെ ആയുസ് കുറയ്ക്കുന്നത്.

Fruits

എന്നാൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ പഴങ്ങൾ കൂടുതൽ ദിവസങ്ങൾ പുതുമയോടെ സൂക്ഷിക്കാം.

Fruits

ശരിയായ താപനിലയിൽ സൂക്ഷിക്കുക.

ആപ്പിള്‍, മുന്തിരി തുടങ്ങിയവ തണുത്ത താപനിലയിലും മാമ്പഴം, ചക്ക, വാഴപ്പഴം, പൈനാപ്പിള്‍ തുടങ്ങിയവ സാധാരണ താപനിലയിലും സൂക്ഷിക്കു

Fruits

എഥിലീൻ പുറന്തള്ളുന്ന പഴങ്ങള്‍ മാറ്റിവയ്ക്കുക

ആപ്പിള്‍,വാഴപ്പഴം, അവോക്കാഡോ തുടങ്ങിയ ചില പഴങ്ങൾ എഥിലീൻ വാതകം പുറന്തള്ളുന്നു, ഇത് പാകമാകുന്ന പ്രക്രിയയെ വേഗത്തിലാക്കുകയും സമീപത്തുള്ള പഴങ്ങളും വേഗത്തിൽ പഴുക്കാന്‍ കാരണമാവുകയും ചെയ്യും

Fruits

വായുസഞ്ചാരമുള്ള പാത്രങ്ങൾ ഉപയോഗിക്കുക

പ്ലാസ്റ്റിക് ബാഗുകളിലോ അടച്ച പാത്രങ്ങളിലോ സൂക്ഷിക്കുന്നതിനുപകരം, മെഷോ അല്ലെങ്കിൽ സുഷിരങ്ങളുള്ള പാത്രങ്ങളോ ഉപയോഗിക്കുക. ഇവ മെച്ചപ്പെട്ട വായു സഞ്ചാരം സാധ്യമാക്കുന്നു, പെട്ടെന്ന് പഴുക്കുന്നതും ഈർപ്പം അടിഞ്ഞുകൂടുന്നതും പൂപ്പൽ സാധ്യതയും കുറയ്ക്കുന്നു.

Fruits storage

പൊതിഞ്ഞ് വെവ്വേറെ സൂക്ഷിക്കുക

വാഴപ്പഴം, ആപ്പിൾ, പീച്ച് തുടങ്ങിയ പഴങ്ങൾ റഫ്രിജറേറ്ററിൽ വയ്ക്കുന്നതിന് മുമ്പ് ഓരോന്നും ഓരോ പേപ്പർ ടവലുകളില്‍ പൊതിയുക. ഇത് പെട്ടെന്ന് ചീഞ്ഞു പോകാതിരിക്കാനും പാകമാകുന്ന പ്രക്രിയ മന്ദഗതിയിലാക്കാനും സഹായിക്കുന്നു.

Fruits

ഫ്രീസ് ചെയ്യുക

പഴങ്ങൾ നന്നായി വൃത്തിയാക്കിയ ശേഷം, കഷ്ണങ്ങളാക്കി മുറിച്ച്, ഒരു ബാഗിലേക്കോ കണ്ടെയ്‌നറിലേക്കോ മാറ്റി ഫ്രീസറില്‍ വയ്ക്കുക. ഇത് പിന്നീട് ജൂസിനും സ്മൂത്തികള്‍ക്കുമെല്ലാം ഉപയോഗിക്കാം.

Fruits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam