പങ്കാളിയുമായി വഴക്കിടുമ്പോള്‍ ഇവ ഒരിക്കലും പറയല്ലേ

സമകാലിക മലയാളം ഡെസ്ക്

എല്ലാവരും ആരോഗ്യകരമായ ഒരു ബന്ധം ആഗ്രഹിക്കാറുണ്ട്. പക്ഷെ പല കാരണങ്ങൾ കൊണ്ടും ബന്ധം വഷളായി പോകാറുണ്ട് എന്നതാണ് സത്യം.

പ്രതീകാത്മക ചിത്രം | Pexels

വഴക്കിനിടയില്‍ പങ്കാളിയെ വേദനിപ്പിക്കുന്ന വാക്കുകള്‍ ഓഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.

പ്രതീകാത്മക ചിത്രം | Pexels

പങ്കാളിയെ വേദനിപ്പിക്കുന്ന വാക്കുകള്‍ ഒഴിവാക്കിയില്ലെങ്കിൽ ഒരു പക്ഷെ വഴക്ക് അവസാനിച്ചാലും നിങ്ങള്‍ പറഞ്ഞ ചില വാചകങ്ങള്‍ മാത്രം ഒരിക്കലും മായാതെ നില്‍ക്കും.

പ്രതീകാത്മക ചിത്രം | Pexels

വഴക്കടിക്കുമ്പോള്‍ ഏറ്റവുമധികം സൂക്ഷിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

പ്രതീകാത്മക ചിത്രം | Pexels

തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങല്‍ വലിയ വഴക്കിലേക്ക് എത്തുന്നതിനിടയില്‍ വായില്‍ വരുന്നതൊക്കെ പങ്കാളിയുടെ മുഖത്തുനോക്കി പറയുകയല്ല വേണ്ടത്.പകരം പറയുന്ന കാര്യങ്ങള്‍ ആലോചിച്ചുതന്നെ പറയണം.

പ്രതീകാത്മക ചിത്രം | Pexels

കോപം കൈവിട്ടുപോകുമെന്ന് സ്വയം ബോധ്യമായാല്‍ കുറച്ചുനേരം മൗനം പാലിക്കുന്നതായിരിക്കും ഉചിതം. അല്ലാത്തപക്ഷം ഒരുപക്ഷെ നിങ്ങള്‍ പറയണമെന്ന് ചിന്തിച്ചിട്ടുപോലുമില്ലാത്ത കാര്യങ്ങള്‍ നിങ്ങളില്‍ നിന്ന് വന്നുപോകും.

പ്രതീകാത്മക ചിത്രം | Pexels

വഴക്കിനിടയില്‍ നിങ്ങളുടെ ബന്ധം എവിടേക്കാണ് നീങ്ങികൊണ്ടിരിക്കുന്നത് എന്നത് പോലുള്ള സംശയങ്ങള്‍ ഉണ്ടാകുമെങ്കിലും ഒരിക്കലും പിന്മാറാനുള്ള തീരുമാനം എടുക്കേണ്ട സമയമല്ലത്. അങ്ങനെയുള്ള തീരുമാനം നിങ്ങളില്‍ നിന്നുണ്ടാകുമ്പോള്‍ അത് നിങ്ങളുടെ പങ്കാളിക്ക് നിങ്ങളിന്മേലുള്ള വിശ്വാസം നഷ്ടപ്പെടുത്തും

പ്രതീകാത്മക ചിത്രം | Pexels

വഴക്കുകള്‍ക്കിനിടയില്‍ മുമ്പുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നത് അത്ര നല്ല നീക്കമല്ല. ഇത് വഴക്ക് ഒരിക്കലും അവസാനിക്കാത്തതരത്തില്‍ മുന്നോട്ടുപോകുന്നതിന് മാത്രമേ ഗുണം ചെയ്യു.

പ്രതീകാത്മക ചിത്രം | Pexels

'നിനക്ക് ഒരിക്കലും മനസിലാകില്ലെന്ന്' ഓരോ വഴക്കിലും ആവര്‍ത്തിക്കുന്നത് നിങ്ങളോട് മനസിലുള്ളവ തുറന്നുപറയാനുള്ള അവരുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കും.

പ്രതീകാത്മക ചിത്രം | Pexels

പൂര്‍വ്വ ബന്ധത്തെകുറിച്ച് സംസാരിക്കുന്നത് പങ്കാളികള്‍ക്കിടയിലെ വഴക്കിനിടയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ല.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File