ഈ സമയങ്ങളിൽ വേണം ഭക്ഷണം കഴിക്കാൻ

സമകാലിക മലയാളം ഡെസ്ക്

ആരോ​ഗ്യകരമായ ഭക്ഷണശൈലി പിന്തുടരുന്നത് നല്ലൊരു ശീലമാണ്.

Healthy breakfast | Pexels

നല്ല ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം എപ്പോൾ കഴിക്കുന്നു എങ്ങനെ കഴിക്കുന്നു എന്നുള്ളതും.

North indian food | Pexels

കൃത്യമായ സമയത്ത് ആവശ്യത്തിന് പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്.

South indian food in a bowl | Pexels

ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഉൾകൊള്ളിച്ച് സമീകൃതമായ ആഹാരം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. 

Kerala food | Pexels

പ്രഭാത ഭക്ഷണം, ഉച്ചയൂണ്, അത്താഴം എന്നിങ്ങനെ മൂന്ന് പ്രധാനപ്പെട്ട ഭക്ഷണങ്ങളാണ് പൊതുവെ മലയാളികൾ പിന്തുടരുന്നത്.

Kerala food | Pexels

പ്രഭാത ഭക്ഷണം

ഒരു വ്യക്തി ഒരു ദിവസം കഴിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രഭാത ഭക്ഷണം. രാവിലെ 7മുതൽ 8 വരെയുള്ള സമയത്തിനുള്ളിൽ പ്രഭാതഭക്ഷണം കഴിക്കുക

South indian food | Pexels

ഉച്ചയൂണ്

ഉച്ചയൂണ് എന്ന് പറയുന്നത് പ്രഭാത ഭക്ഷണം കഴിഞ്ഞ് നാല് മണിക്കൂറിന് ശേഷം മാത്രമേ കഴിക്കാവൂ. വിശപ്പ് നിയന്ത്രിക്കാനും അതുപോലെ ​ഗ്ലൂക്കോസ് ലെവൽ നിയന്ത്രിക്കാനും ഇത് വളരെ പ്രധാനമാണ്. ഉച്ചയ്ക്ക് 12 മണിക്കും 2 മണിക്കുമിടയിൽ ഉച്ചയൂണ് കഴിക്കുക.

Kerala lunch | Pexels

അത്താഴം

അത്താഴം കഴിക്കാതിരിക്കുന്നത് അത്ര അനുയോജ്യമല്ല. രാത്രിയിലും ശരിയായ സമയത്ത് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. അത്താഴം രാത്രി ഉറങ്ങുന്നതിന് രണ്ട് മണിക്കൂ‍ർ മുൻപ് എങ്കിലും കഴിക്കാൻ ശ്രമിക്കുക.

North indian food | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file