സമകാലിക മലയാളം ഡെസ്ക്
ചൂടു കൂടുന്ന ഈ അവസ്ഥയിൽ മനുഷ്യൻ ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
ചൂട് കാലത്തെ ഭക്ഷണകാര്യത്തിലാണ് ആദ്യം ശ്രദ്ധ വേണ്ടത്. അതിൽ എന്ത് കഴിക്കുന്നു എന്ന കാര്യത്തിന് കൂടുതൽ പ്രാധാന്യം നൽകണം.
വളരെ വേഗം ദഹിക്കുന്ന കഞ്ഞി, പഴങ്ങൾ, പഴച്ചാറുകൾ, ധാരാളം ഇലക്കറികൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ആഹാരം ചെറിയ അളവിൽ പല തവണകളായി കഴിക്കുന്നതാണ് ഉത്തമം.
ചൂട് കാലത്തെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടവ എന്തൊക്കെയെന്ന് നോക്കാം.
വൈറ്റമിൻ സി അടങ്ങിയ ഓറഞ്ച്, മുന്തിരി, നാരങ്ങ, പൈനാപ്പിൾ, തണ്ണിമത്തൻ, മുസംബി, മാങ്ങ, സ്ട്രോബെറി തുടങ്ങിയ പഴവർഗങ്ങൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
വാഴപ്പഴം ശരീരത്തിന്റെ ചൂട് കുറയ്ക്കാൻ സഹായിക്കുന്നു.
സോയാബീൻ, പയർ, പരിപ്പ് വർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
മൈക്രോഗ്രീൻസ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം
ധാരാളം പച്ചക്കറികൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കുക
നാരങ്ങാവെള്ളം ചെറിയ അളവിൽ ഉപ്പും പഞ്ചസാരയും ചേർത്ത് കുടിക്കുക. ശരീരത്തിനു വളരെ നല്ലതാണ്, ക്ഷീണവും പെട്ടെന്നു മാറും.
ചെറുചൂടുവെള്ളം ധാരാളം കുടിക്കുവാൻ ശ്രദ്ധിക്കുക. ദഹനം ശരിയായ രീതിയിൽ നടക്കുന്നതിനും ത്വക്കിന്റെ വിളർച്ച തടയാനും ചെറുചൂടുവെള്ളമാണ് ഏറ്റവും നല്ലത്.
തൈര്, ഫ്രഷ് ജ്യൂസ്, മോര്, കരിക്കിൻ വെള്ളം, കഞ്ഞിവെള്ളം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates