കരള്‍ ക്ലീൻ ആക്കാൻ ഈ പാനീയങ്ങൾ മതി

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ.

പ്രതീകാത്മക ചിത്രം | Pinterest

കരളിന്‍റെ ആരോഗ്യത്തെ അവഗണിച്ചാല്‍ അത് ശരീരത്തെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കും. അതുകൊണ്ടു തന്നെ കരളിനെ ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

പ്രതീകാത്മക ചിത്രം | Pinterest

ചില പാനീയങ്ങള്‍ കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. അവയേതെന്ന് നോക്കാം.

Healthy drinks | Pinterest

കോഫി

ശരിയായ അളവിൽ കാപ്പി കഴിക്കുന്നത് കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു. കാപ്പിയുടെ ഉപയോഗം കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നു.

Coffee | Pinterest

ഗ്രീന്‍ ടീ

​ഗ്രീന്‍ ടീ ഫാറ്റി ലിവര്‍ രോഗം പിടിപെടാനുള്ള സാധ്യത 75 ശതമാനം കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഒരു നുള്ള് മഞ്ഞള്‍ പൊടി ചേര്‍ത്ത് വേണം ​ഗ്രീന്‍ ടീ കുടിക്കേണ്ടത്.

Green tea | Pinterest

മഞ്ഞള്‍ ചായ

‌ശരീരത്തിലെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മഞ്ഞള്‍ സഹായിക്കുന്നു. ദിവസവും മഞ്ഞള്‍ച്ചായ ശീലമാക്കിയാല്‍ അത് കരളിനും ഗുണം ചെയ്യും.

Turmeric tea | Pinterest

നെല്ലിക്ക ജ്യൂസ്

ആന്‍റി ഓക്‌സിഡന്‍റുകള്‍, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ, വിറ്റാമിൻ സി തുടങ്ങി നിരവധി അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ് നെല്ലിക്ക. ഈ ഘടകങ്ങൾ വിഷവസ്തുക്കളെ പുറന്തള്ളാനും കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.

Gooseberry juice | Pinterest

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് ആവശ്യമായ അളവിൽ നാരുകൾ, മാംഗനീസ്, പൊട്ടാസ്യം, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ നൽകുന്നു. ഈ പോഷകങ്ങൾ പിത്തരസത്തിന്‍റെ ഒഴുക്ക് മെച്ചപ്പെടുത്താൻ സഹായിക്കുന്നു, ഇത് നമ്മുടെ ശരീരത്തിൽ നിന്ന് വിഷ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.

Beetroot juice | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File