കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താം ഈ പാനീയങ്ങളിലൂടെ

സമകാലിക മലയാളം ഡെസ്ക്

ദിനംപ്രതി കരൾ രോ​ഗികളുടെ എണ്ണം വർദ്ധിച്ചുവരുകയാണ്.

പ്രതീകാത്മക ചിത്രം | Pinterest

മോശം ഭക്ഷണക്രമം, അമിതമായ മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള വൈറല്‍ അണുബാധകള്‍ തുടങ്ങിയ ഘടകങ്ങള്‍ കരള്‍ രോഗങ്ങളുടെ വര്‍ധനവിന് കാരണമാകുന്നു.

പ്രതീകാത്മക ചിത്രം | Pinterest

കരളിന്റെ ആരോ​ഗ്യത്തിനായി കുടിക്കേണ്ട ചില പാനീയങ്ങളെ കുറിച്ചറിയാം.

പ്രതീകാത്മക ചിത്രം | Pinterest

നെല്ലിക്ക ജ്യൂസ്

നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റുകൾ കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും വീക്കം നിയന്ത്രിക്കാനും കേടായ കരൾ കോശങ്ങളെ നന്നാക്കാനും സഹായിക്കുന്നു.

Gooseberry juice | Pinterest

ബീറ്റ്റൂട്ട് ജ്യൂസ്

ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം, കൊഴുപ്പ് അടിഞ്ഞുകൂടൽ (ഹെപ്പാറ്റിക് സ്റ്റീറ്റോസിസ്) എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റൈൻ എന്നിവ സംയുക്തം ബീറ്റ്റൂട്ട് ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. ഇത് ഫാറ്റി ലിവർ രോ​ഗം നിയന്ത്രിക്കാൻ സഹായിക്കുന്നു.

Beetroot juice | Pinterest

മഞ്ഞൾ വെള്ളം

മഞ്ഞളിലെ സംയുക്തമായ കുർക്കുമിൻ കരളിന്റെ ആരോഗ്യത്തിന് ​ഗുണകരമാണ്. കൊഴുപ്പും വീക്കവും കുറയ്ക്കുന്നതിലൂടെ ഫാറ്റി ലിവർ ഡിസീസ് (NAFLD) പോലുള്ള പ്രശ്‌നങ്ങൾക്ക് ഇത് സഹായകമാകും.

Turmeric water | Pinterest

നാരങ്ങ-ഇഞ്ചി വെള്ളം

നാരങ്ങ വെള്ളത്തിൽ അൽപം ഇഞ്ചി ചേർത്ത് കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. കാരണം അവ ആന്റിഓക്‌സിഡന്റുകൾ, ആന്റി - ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ നൽകുന്നു. കൂടാതെ കൊഴുപ്പ് അടിഞ്ഞുകൂടലും വീക്കവും കുറയ്ക്കാൻ സഹായകമാണ്.

Lemon-ginger water | Pinterest

കരിക്കിൻ വെള്ളം

കരിക്കിൻ വെള്ളം ജലാംശവും ഇലക്ട്രോലൈറ്റുകൾ നൽകുന്നു. കരൾ തകരാറുകളിൽ നിന്ന് സംരക്ഷിക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഗുണങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്.

Coconut water | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File