സമകാലിക മലയാളം ഡെസ്ക്
ഉറങ്ങുന്നതിന് മുൻപ് ചില പാനീയങ്ങൾ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സ്ട്രെസ്സ് കുറയ്ക്കാനും മെറ്റബോളിസം വർധിപ്പിക്കാനും കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കും.
ഇത്തരത്തിൽ ആരോഗ്യമേകുന്ന ചില പാനീയങ്ങളെ അറിയാം.
നാരങ്ങാചേർത്ത ചൂട് വെള്ളം
രാത്രി കിടക്കും മുൻപ് ഇളംചൂടു വെള്ളത്തിൽ നാരങ്ങാചേർത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ദഹനം മെച്ചപ്പെടുത്താനും രാത്രി കൊഴുപ്പിനെ ഇല്ലാതാക്കാനുള്ള ശരീരത്തിന്റെ കഴിവ് കൂട്ടാനും സഹായിക്കും.
കറുവാപ്പട്ട ചേർത്ത ഇളം ചൂട് വെളളം
കറുവാപ്പട്ടയ്ക്ക് ആന്റിഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊഴുപ്പ് ശേഖരിക്കുന്നത് കുറയ്ക്കാനും സഹായിക്കും. കറുവാപ്പട്ട ചേർത്ത ഇളം ചൂട് വെളളം രാത്രി കുടിക്കുന്നത് കാലറി ബേൺ ചെയ്യാൻ സഹായിക്കും.
ഉലുവ വെള്ളം
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഉലുവ സഹായിക്കും. ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായകമാകും.
മഞ്ഞൾ ചേർത്ത പാൽ
രാത്രിയിൽ ചൂടുള്ള പാൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ഇൻഫ്ലമേഷൻ അഥവാ വീക്കം കുറയ്ക്കുകയും രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും.
അയമോദക വെള്ളം
രാത്രി ഉറങ്ങാൻ കിടക്കും മുൻപ് പതിവായി അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
കറ്റാർവാഴ ജ്യൂസ്
രാത്രി കിടക്കും മുൻപ് കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ശരീരത്തെ ക്ലെൻസ് ചെയ്യാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കും.
ഇഞ്ചി, നാരങ്ങാച്ചായ
ഇഞ്ചിയും നാരങ്ങയും ചേർത്തുണ്ടാക്കുന്ന ഹെർബൽ ചായ രാത്രിയിൽ കുടിക്കുന്നത് ശരീരത്തിന്റെ ചൂട് നിലനിർത്തുകയും ഉറക്കത്തിൽ കാലറി ബേൺ ചെയ്യാൻ സഹായിക്കുകയും ചെയ്യും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates