സമകാലിക മലയാളം ഡെസ്ക്
സ്വഭാവ രൂപീകരണം പെൺകുട്ടികളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നായി ഇപ്പോഴും കാണുന്ന ഒരു സമൂഹത്തിലാണ് ഇന്നും നമ്മൾ ജീവിക്കുന്നത്.
എന്നാൽ ആ ചിന്തകളെല്ലാം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഒരാൺകുട്ടിയെ വളർത്തി അവൻ സമൂഹത്തിന് നല്ലൊരു വ്യക്തിയായി മാറണമെങ്കിൽ ചില കാര്യങ്ങൾ ചിട്ടയോടെ പഠിപ്പിക്കുക തന്നെ വേണം.
അത്തരത്തിൽ അച്ഛനമ്മമാർ തന്നെ തങ്ങളുടെ ആൺകുട്ടികളെ പഠിപ്പിച്ച് വളർത്തേണ്ട അടിസ്ഥാനപരമായ ചില കാര്യങ്ങൾ നോക്കാം
സ്വന്തം വീടും പരിസരവും വൃത്തിയാക്കുക
സ്വന്തം മുറി, പാത്രങ്ങൾ, വസ്ത്രങ്ങൾ അങ്ങനെ ഓരോന്നായി വൃത്തിയോടും ചിട്ടയോടും കൂടി നോക്കുവാൻ അച്ഛനമ്മമാർ ആൺകുട്ടികളെ പ്രാപ്തരാക്കണം.
പണത്തിന്റെ മൂല്യം പഠിപ്പിക്കുക
പണത്തിന്റെ മൂല്യം എന്തെന്നും എത്രയെന്നും കുട്ടികളെ മനസിലാക്കി വളർത്തേണ്ടത് അനിവാര്യമാണ്.സമ്പത്ത് ഉണ്ടാക്കുകയും നിലനിർത്തുകയും ചെയ്യേണ്ടതിന്റെ പ്രസക്തി ചെറുപ്പം മുതൽ കുട്ടികൾ മനസിലാക്കി വളരുക എന്നത് ഏറെ പ്രധാനമാണ്.
സ്ത്രീകളെയും കുട്ടികളെയും ബഹുമാനിക്കാൻ പഠിക്കുക
സമൂഹത്തിലുള്ള മറ്റു പെൺകുട്ടികളും നമ്മുടെ വീട്ടിലുള്ള കുടുംബക്കാരെ പോലെയാണെന്ന രീതിയിൽ തന്നെ ഇടപഴകാനും പെരുമാറാനും പഠിപ്പിക്കണം. അവരുടെ ഇഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കും വില നൽകാനും മാനിക്കാനും പഠിപ്പിക്കണം.
ക്ഷമയും ദയയും ശീലിക്കുക
ആൺകുട്ടികൾ ഉയർന്ന വിദ്യാഭ്യാസവും അല്ലെങ്കിൽ ഉയർന്ന വിജയങ്ങളും നേടുമ്പോൾ പലപ്പോഴും ക്ഷമയില്ലാത്തവരായി മാറുന്നത് കാണാറുണ്ട്. എന്നാൽ ചെറുപ്പത്തിലെ മാതാപിതാക്കൾ അത് പറഞ്ഞു പഠിപ്പിച്ചു കഴിഞ്ഞാൽ വിനയശീലരായിട്ട് ആ കുട്ടികൾ വളർന്നു വരുന്നത് കാണാം.
പ്രായമായവരെ ബഹുമാനിക്കുക
വയസ്സായ ആൾക്കാരെ സ്വന്തം അമ്മയെയും അച്ഛനെയും പോലെ കണ്ട് സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കുക. സ്വന്തം അമ്മയെ നമ്മൾ എത്രത്തോളം സ്നേഹിക്കുന്നു, അതുപോലെ നമ്മുടെ സമൂഹത്തിലുള്ള വയസ്സായവരെ കാണണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates