പാൽ കുടിക്കാത്തവരാണോ? കാൽസ്യം ലഭിക്കാൻ ഈ ഭക്ഷണങ്ങൾ മതി

സമകാലിക മലയാളം ഡെസ്ക്

ശരീരത്തിലെ അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാൽസ്യം അത്യാവശ്യമാണ്.

milk | Pinterest

പലരും കാൽസ്യം ലഭിക്കാൻ പാൽ മാത്രം ആശ്രയിക്കാറുണ്ട്.

Milk | Pinterest

എന്നാൽ പാൽ കുടിക്കാൻ ഇഷ്ടമില്ലാത്തവർക്കും ലാക്ടോസ് ഇൻറോളറൻസ് ഉള്ളവർക്കും ആശങ്കപ്പെടേണ്ടതില്ല.

MILK | Pinterest

ദിവസേന ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തിയാൽ പാൽ കുടിക്കാതെയും ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കും.

Milk | Pinterest

ചിയ വിത്തുകൾ

ചിയ വിത്തുകളിൽ കാൽസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. വെറും രണ്ട് ടേബിൾ സ്പൂൺ ചിയ വിത്തിൽ ഏകദേശം 179 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

chia seeds | Pinterest

എള്ള്

എള്ളിലും ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം എള്ളിൽ ഏകദേശം 975 മില്ലിഗ്രാം കാൽസ്യം ഉണ്ട്.

Black Sesame seeds | Pinterest

ചീര

ഒരു കപ്പ് വേവിച്ച ചീര ഇലയിൽ ഏകദേശം 275 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ചീര നല്ലതാണ്.

Red Spinach | Pexels

റാഗി

100 ഗ്രാം റാഗി എടുത്താൽ അതിൽ ഏകദേശം 344 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പാൽ കുടിക്കാൻ ഇഷ്ടമില്ലാത്തവർക്ക് റാഗിയെ പകരക്കാരനാക്കാം.

Raggi millet | Pinterest

സോയ ഉൽപ്പന്നങ്ങൾ

സോയാബീനിൽ നിന്നുണ്ടാക്കുന്ന ടോഫു, അതുപോലെ പാലിന് പകരമായി ഉപയോഗിക്കുന്ന സോയ മിൽക്ക് പോലുള്ളവയിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്.

Soya milk | Pinterest

ബദാം

ബദാം പോലുള്ള നട്സുകളിലും കാൽസ്യം ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ബദാമിൽ ഏകദേശം 385 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.

Almond | Pinterest

ഉണങ്ങിയ അത്തിപ്പഴം

കാൽസ്യം കിട്ടുന്നതിന് ഉണങ്ങിയ അത്തിപ്പഴവും തിരഞ്ഞെടുക്കാം. ഇവയിൽ ഉയർന്ന അളവിൽ കാൽസ്യവും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

Dried figs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File