സമകാലിക മലയാളം ഡെസ്ക്
ആർത്തവസമയത്ത് വയറുവേദന, ബ്ലോട്ടിങ്ങ് , മൂഡ് സ്വിങ്ങ്സ്, ക്ഷീണം ഇവയെല്ലാം മിക്ക സ്ത്രീകൾക്കും ഉണ്ടാകാറുണ്ട്.
ഈ സമയത്ത് കഴിക്കുന്ന ഭക്ഷണങ്ങൾക്ക് ഒരു പരിധി വരെ ഇവയെ അകറ്റാനുള്ള കഴിവുണ്ട്.
ആർത്തവസമയത്ത് ആരോഗ്യത്തിനായി സ്ത്രീകൾ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്.
ഇലക്കറികൾ
ശരീരത്തിൽ നിന്ന് രക്തം നഷ്ടപ്പെടുന്നതോടൊപ്പം അയണും നഷ്ടമാകുന്നു. ചീര, കേൽ തുടങ്ങിയ ഇലക്കറികൾ ഇരുമ്പ് ധാരാളം അടങ്ങിയവയാണ്. ഇവയിൽ നാരുകളും മഗ്നീഷ്യവും ധാരാളമുണ്ട്.
കൊഴുപ്പുള്ള മത്സ്യങ്ങൾ
മത്സ്യങ്ങളിലടങ്ങിയ ഒമേഗ 3 ഇൻഫ്ലമേഷൻ കുറയ്ക്കുകയും ആർത്തവ വേദന അകറ്റുകയും ചെയ്യും. ആർത്തവ സമയത്തെ ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്ന മൂഡ് സ്വിങ്ങ്സ് ഇല്ലാതാക്കാനും ഇത് സഹായിക്കും
തണ്ണിമത്തനും ഓറഞ്ചും
ജലാംശം ധാരാളമടങ്ങിയ തണ്ണിമത്തനും ഓറഞ്ചും ശരീരത്തിലെ ജലാംശം നിലനിർത്താനും ക്ഷീണമകറ്റാനും സഹായിക്കും.
വാഴപ്പഴം
വാഴപ്പഴത്തിൽ പൊട്ടാസ്യവും വൈറ്റമിൻ ബി 6 ഉം ധാരാളമുണ്ട്. ഇവ ബ്ലോട്ടിങ്ങ് തടയുകയും പേശീവേദന അകറ്റുകയും ചെയ്യും.
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റ് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിൽ മഗ്നീഷ്യം ധാരാളമുണ്ട്. ഇത് ആർത്തവവേദന അകറ്റുകയും സെറോടോണിന്റെ അളവ് കൂട്ടി മൂഡ് സ്വിങ്ങ്സ് കുറയ്ക്കാനും സഹായിക്കും.
യോഗര്‍ട്ട്, ടോഫു
ടോഫുവിൽ അയൺ, മഗ്നീഷ്യം, കാൽസ്യം ഇവയുണ്ട്. യോഗർട്ടിലും ധാരാളം കാൽസ്യവും പ്രോബയോട്ടിക്കുകളും ഉണ്ട്. പഴങ്ങൾ ധാരാളം ചേർത്ത് യോഗർട്ട് കഴിക്കുന്നത് ഗുണം ചെയ്യും.
പെപ്പർമിന്റ് ടീ
ആർത്തവകാല അസ്വസ്ഥതകൾ അകറ്റാൻ പെപ്പർമിന്റ് ടീ സഹായിക്കും. ചായ പോലുള്ള ചൂട് പാനീയങ്ങൾ ആർത്തവ വേദന അകറ്റും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates