വീണ്ടും ചൂടാക്കിയാൽ ആരോഗ്യത്തിന് തിരിച്ചടിയാകും ഈ ഭക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

സമയം ലാഭിക്കാൻ പലരും ഭക്ഷണം ഒരുമിച്ച് തയ്യാറാക്കി പിന്നീട് ആവശ്യത്തിന് ചൂടാക്കി കഴിക്കാറുണ്ട്.

These foods can be harmful to your health if you reheat them

എന്നാൽ ചില ഭക്ഷണങ്ങൾ പലതവണ ചൂടാക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.

These foods can be harmful to your health if you reheat them

ഏതൊക്കെ ഭക്ഷണങ്ങളാണ് ഇങ്ങനെ ഒഴിവാക്കേണ്ടതെന്ന് നോക്കാം.

These foods can be harmful to your health if you reheat them

മുട്ട

മുട്ട വീണ്ടും ചൂടാക്കുന്നത് സല്‍മോണെല്ല പോലുള്ള ഹാനികരമായ ബാക്ടീരിയ ഉണ്ടാവാന്‍ കാരണമാകും. ഇത് ദഹനക്കേട് പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

Egg

ചായ

ചായ വീണ്ടും ചൂടാക്കുന്നത് രുചി നഷ്ടമാകാനും പോളിഫിനോള്‍, കാറ്റെചിന്‍സ് പോലുള്ള പദാര്‍ഥങ്ങള്‍ ഉല്‍പാദിപ്പിക്കാനും കാരണമാകും. ഇത് ഉദര വേദന, വയറിളക്കം തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

tea

കൂണ്‍

കൂണ്‍ വിഭവങ്ങള്‍ വീണ്ടും ചൂടാക്കുന്നതിലൂടെ ബാക്ടീരിയ വളരാന്‍ കാരണമാകും. ഇത് ദഹനക്കേട് ഉണ്ടാക്കും.

Mushroom | Pinterest

ഉരുളക്കിഴങ്ങ്

സാധാരണ താപനിലയില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് കറി വീണ്ടും ചൂടാക്കുന്നത് സോളനൈൻ പോലുള്ള വിഷ പദാര്‍ത്ഥങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കാരണമാകും. ഉരുളക്കിഴങ്ങ് ബാക്കിയാകുന്നത് ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം ചൂടാക്കുന്നതാണ് ഉചിതം.

Potato | Pinterest

ചീര

ചീര വീണ്ടും ചൂടാക്കുമ്പോള്‍ അതില്‍ അടങ്ങിയ നൈട്രേറ്റ്‌സ് നൈട്രൈറ്റ്‌സ് ആകും. ഇത് ആരോഗ്യത്തിന് ഹാനികരമായ കാര്‍സിനോജെനിക് പദാര്‍ത്ഥങ്ങളുടെ ഉല്‍പാദനത്തിന് കാരണമാകും.

Red Spinach | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam