സമകാലിക മലയാളം ഡെസ്ക്
സിക്‌സ് പാക്ക് ഉണ്ടാക്കാനും മസിൽ കൂട്ടാനുമുള്ള കഠിന പരിശ്രമത്തിലാണ് പലരും.
പക്ഷെ മസില്‍ കൂട്ടാൻ ജിമ്മിൽ പോയി വെറുതെ വർക്കൗട്ട് ചെയ്താൽ മാത്രം പോര.
പേശിബലം കൂടണമെങ്കിൽ ഭക്ഷണകാര്യത്തില്‍ കൂടി ശ്രദ്ധ നൽകണം.
അത്തരത്തില്‍ മസിലിനായി പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
മുട്ട
പ്രോട്ടീനുകളുടെ മികച്ച സ്രോതസാണ് മുട്ട. പ്രോട്ടീന്‍ മസില്‍ ഉണ്ടാകാന്‍ വളരെ ആവശ്യമുള്ള ഘടകമാണ്. അതിനാല്‍ മസില്‍ വര്‍ധിക്കാനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനുമെല്ലാം ദിവസവും മുട്ട കഴിക്കുന്നത് ഗുണം ചെയ്യും.
നേന്ത്രപ്പഴം
പോഷകങ്ങളാല്‍ സമ്പന്നമാണ് നേന്ത്രപ്പഴം. ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും മസില്‍ കൂടാനും ഇത് വളരെ നല്ലതാണ്.
ചിക്കന്‍
ചിക്കന്‍ ബ്രെസ്റ്റ് കഴിക്കുന്നത് മസില്‍ കൂട്ടാന്‍ സഹായിക്കും. ഇതില്‍ കൂടിയ അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
പാലുത്പ്പന്നങ്ങള്‍
പാലുത്പ്പന്നങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മസില്‍ കൂടുന്നതിന് ഗുണം ചെയ്യും. ഇവയില്‍ നല്ലൊരളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഗ്രീക്ക് യോഗര്‍ട്ട്, പനീര്‍ എന്നിവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നട്‌സുകള്‍
പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നിലക്കടല, ബദാം തുടങ്ങിയ നട്‌സുകള്‍ കഴിക്കുന്നതും വളരെ നല്ലതാണ്.
ഓട്‌സ്
പ്രോട്ടീനും ഫൈബറും കാര്‍ബോഹൈട്രേറ്റും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഓട്‌സ് പതിവായി കഴിക്കുന്നത് മസില്‍ കൂട്ടാന്‍ സഹായിക്കും.
മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡും പ്രോട്ടീനും അടങ്ങിയ ചൂര, സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകള്‍ കഴിക്കുന്നത് മസില്‍ കൂടാന്‍ നല്ലതാണ്.
സോയാബീന്‍
വിറ്റാമിനുകളും അയേണും അടങ്ങിയ സോയാബീന്‍ കഴിക്കുന്നത് പേശികളെ ശക്തിപ്പെടുത്താന്‍ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates