ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

സമകാലിക മലയാളം ഡെസ്ക്

ശരീരത്തിലെ പേശികളുടെ പ്രവർത്തനം സുഗമമാക്കാനും നാഡീരോഗങ്ങൾ അകറ്റി ഊർജ്ജസ്വലത നിലനിർത്താനും മഗ്നീഷ്യം അത്യാവശ്യമാണ്.

പ്രതീകാത്മക ചിത്രം | Pinterest

സാധാരണയായി മഗ്നീഷ്യത്തിന്റെ സ്രോതസ്സായി നമ്മൾ ബദാമിനെയാണ് കാണാറുള്ളത്. എന്നാൽ ബദാമിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ കൂടുതൽ മഗ്നീഷ്യം പ്രദാനം ചെയ്യുന്ന വേറോയും ഭക്ഷണങ്ങളുണ്ട്.

Almond | Pinterest

ബദാമിനേക്കാളും മഗ്നീഷ്യം കൂടുതലുള്ള ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം.

പ്രതീകാത്മക ചിത്രം | Pinterest

മത്തങ്ങ വിത്തുകൾ

മഗ്നീഷ്യത്തിന്റെ കലവറയാണ് മത്തങ്ങ വിത്തുകൾ. ഒരു ചെറിയ അളവ് മത്തങ്ങ വിത്തിൽ പോലും ബദാമിനേക്കാൾ ഇരട്ടി മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.

Pumpkin seed | Pinterest

ചീര

ഇലക്കറികളിൽ രാജാവായ ചീര മഗ്നീഷ്യത്തിന്റെ മികച്ച സ്രോതസ്സാണ്. അയൺ, കാൽസ്യം, വിവിധ വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ ചീര ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

Spinach | Pinterest

ഡാർക്ക് ചോക്ലേറ്റ്

ആരോഗ്യകരമായ മഗ്നീഷ്യം ലഭിക്കാൻ ഡാർക്ക് ചോക്ലേറ്റ് ഒരു മികച്ച ഉപാധിയാണ്. ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമാണെങ്കിലും, അമിതമായ അളവിൽ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

Drak choclate | Pinterest

അവോക്കാഡോ

പോഷകഗുണങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലുള്ള ഫലമാണ് അവോക്കാഡോ. ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള മഗ്നീഷ്യം നാഡികളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

avocado | Pinterest

ഓട്സ്

ഫൈബറിനൊപ്പം മഗ്നീഷ്യവും ധാരാളമായി അടങ്ങിയ ഭക്ഷണമാണ് ഓട്സ്. ഇത് ദഹനപ്രക്രിയ എളുപ്പമാക്കാനും ശരീരത്തിന് ആവശ്യമായ ഊർജ്ജം ദീർഘനേരം നിലനിർത്താനും സഹായിക്കുന്നു.

Oats | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File