സമകാലിക മലയാളം ഡെസ്ക്
ചില ഭക്ഷണങ്ങള്‍ക്ക് നമ്മുടെ രക്തം പ്രകൃതിദത്തമായി ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്.
അവയില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകള്‍, പോഷകങ്ങള്‍ രക്തത്തെ ശുദ്ധീകരിക്കുകയും കരളിന്റെ പ്രവര്‍ത്തനത്തെ സുഗുമമാക്കുന്നതിനൊപ്പം രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
വെള്ളം
ഏറ്റവും മികച്ച പ്രകൃതിദത്ത ബ്ലഡ് പ്യൂരിഫയറാണ് വെള്ളം. ഇത് രക്തത്തില്‍ നിന്ന് വിഷാംശം, മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. വെള്ളം കുടിക്കുന്നത് രക്ത ശുദ്ധീകരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ബീറ്റ്‌റൂട്ട്
ബീറ്റ്‌റൂട്ടിന് രക്തം ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. ഇത് കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനൊപ്പം രക്തയോട്ടം വര്‍ധിപ്പിക്കുകയും രക്തത്തില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുകയും ചെയ്യുന്നു. കൂടാതെ ഹീമോഗ്ലോബിന്‍ അളവു കൂടാനും ബീറ്റ്‌റൂട്ട് കഴിക്കുന്നത് നല്ലതാണ്.
മഞ്ഞള്‍
വിഷാംശം നീക്കി രക്തത്തെ ശുദ്ധീകരിക്കാനുള്ള ഗുണങ്ങള്‍ മഞ്ഞളിനുണ്ട്. ഇവയില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന് ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ആന്റി-ഓക്‌സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും വീക്കം ഇല്ലാതാക്കാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കും.
വെളുത്തുള്ളി
വയില്‍ അടങ്ങിയ അല്ലിസിന്‍ രക്തത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നതിനൊപ്പം രക്തത്തിലെ കൊളസ്‌ട്രോള്‍ അളവു ക്രമീകരിക്കാനും സഹായിക്കുന്നു. കൂടാതെ രക്തയോട്ടം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.
ചീര
വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി-ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ ചീര കരള്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ രക്തം ഉല്‍പാദനത്തിനും രക്തയോട്ടം മെച്ചപ്പെടുത്താനും ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
നാരങ്ങ
വിറ്റാനിന്‍ സി ധാരാളം അടങ്ങിയ നാരങ്ങയ്ക്ക് രക്തത്തില്‍ നിന്ന വിഷാംശം നീക്കാനും പ്രതിരോധശേഷി വര്‍ധിപ്പാനുമുള്ള കഴിവുണ്ട്. നാരങ്ങയില്‍ അടങ്ങിയ സിട്രിക് ആസിഡ് കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനൊപ്പം രക്ത ശുദ്ധീകരിക്കാനും സഹായിക്കും.
മാതളനാരങ്ങ
രക്തശുദ്ധീകരിക്കാനും ആരോഗ്യമുള്ള രക്തം ഉല്‍പാദിപ്പിക്കാനും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഓക്‌സിഡന്റുകള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയിക്കാനും വീക്കം ഒഴിവാക്കി രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates